Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് ഉത്തരങ്ങള്‍.... ഷാജുവിന്റെ കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞത് ഇങ്ങനെ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ വെളിപ്പെടുത്തലുകള്‍ ഓരോന്നായി പുറത്ത് വരികയാണ്. ഏറ്റവുമൊടുവില്‍ ജോളിക്ക് വേണ്ട ഒത്താശകള്‍ എല്ലാം ചെയ്ത് കൊടുത്തത് രണ്ടാം ഭര്‍ത്താവ് ഷാജുവാണെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹം നല്‍കിയ മൊഴി ഇക്കാര്യം ഉറപ്പിക്കുന്നു. അതേസമയം ഷാജു പോലീസിന് മുന്നില്‍ പറഞ്ഞ ഓരോ മൊഴികളും നുണയാണെന്ന് അടുത്ത സെക്കന്‍ഡില്‍ തന്നെ പോലീസ് പൊളിക്കുകയായിരുന്നു.

അതേസമയം ഭാര്യയെയും മകളെയും കൊന്നത് തനിക്ക് അറിയാമായിരുന്നുവെന്നും, എന്നാല്‍ ജോളിയെ പേടിച്ച് ഇത് പുറത്തുപറയാതിരുന്നതാണെന്നും ഷാജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് ഷാജുവിലുള്ള സംശയം വര്‍ധിപ്പിച്ചത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ സത്യങ്ങള്‍ ഓരോന്നായി പുറത്ത് വരികയായിരുന്നു.

ആദ്യം പറഞ്ഞ നുണ

ആദ്യം പറഞ്ഞ നുണ

കൊലപാതക പരമ്പരയില്‍ ഒരു പങ്കുമില്ലെന്നാണ് ഷാജു ആദ്യമായി പ്രതികരിച്ചത്. സ്വത്തു തര്‍ക്കമുണ്ടായിരുന്നു. ഭാര്യയുടെ പങ്ക് എന്താണെന്ന് ശരിക്ക് അന്വേഷിക്കട്ടെയെന്നും ഷാജു പറഞ്ഞിരുന്നു. അതേസമയം താന്‍ അധ്യാപകനാണെന്നും കള്ളം പറയേണ്ട കാര്യമില്ലെന്നുമായിരുന്നു, ജോളിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഷാജുവിനെ കൃത്യമായി നിരീക്ഷിച്ചാണ് ഈ കള്ളം പൊളിച്ചത്. ഒടുവില്‍ ഭയം കാരണമാണ് കൊലപാതകങ്ങളെ കുറിച്ച് പറയാതിരുന്നതെന്നാണ് ഷാജു സമ്മതിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Jolly Koodathai : പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജു പറഞ്ഞത് | Oneindia Malayalam
    രണ്ടാം വിവാഹത്തിന് നിര്‍ബന്ധം

    രണ്ടാം വിവാഹത്തിന് നിര്‍ബന്ധം

    രണ്ടാം വിവാഹത്തിന് സിലിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു എന്നാണ് ഷാജു പറഞ്ഞിരുന്നത്. ആദ്യ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഷാജു ജോളിയെ രണ്ടാം വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹത്തിനായി സിലിയുടെ വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞിരുന്നത്. രണ്ടാം വിവാഹത്തിന് തങ്ങള്‍ എതിരായിരുന്നുവെന്നും, വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സിലിയുടെ സഹോദരന്‍ മൊഴി നല്‍കിയതോടെ ഷാജു ആ നുണയും പൊളിഞ്ഞു.

    റോയി മദ്യപാനി

    റോയി മദ്യപാനി

    ജോളിയുടെ ആദ്യ ഭാര്യ റോയിയെ കുറിച്ചും ഷാജു പറഞ്ഞ നുണ കേസില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. റോയി കടുത്ത മദ്യപാനിയായിരുന്നുവെന്നും, കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും, ഷാജു മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പറഞ്ഞത്. റോയിയും ജോളിയും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഷാജുവിന്റെ എല്ലാ വാദങ്ങളും കള്ളമാണെന്ന് മകന്‍ റോമോ റോയിയും സഹോദരി റെഞ്ചിയും പറഞ്ഞതോടെ ആ വാദവും പൊളിഞ്ഞു.

    സത്യം പുറത്തേക്ക്

    സത്യം പുറത്തേക്ക്

    ഷാജു ഇത്രയും നുണകള്‍ പിടിക്കപ്പെട്ടതോടെയാണ് കുറ്റസമ്മതം നടത്തിയത്. ഇത് ക്രൈംബ്രാഞ്ച് സംഘത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ കൊലപാതകങ്ങള്‍ക്കായി ജോളിക്ക് ഒത്താശ ചെയ്ത് നല്‍കിയെന്നാണ് വെളിപ്പെടുത്തിയത്. അവസാന നിമിഷം ഷാജു അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴായിരുന്നു സിലി കുഞ്ഞുവീണ് മരിച്ചത്.

    ജോളിയെ ഭയം

    ജോളിയെ ഭയം

    ജോലി തന്റെയും സിലിയുടെയും മകനെയും കൊല്ലുമെന്ന് ഭയന്നിരുന്നുവെന്ന് ഷാജു പറയുന്നു. മകനെ അതുകൊണ്ട് കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്തിയിരുന്നില്ല. ജോളിയെ പേടിച്ച താമരശേരിയിലെ സ്‌കൂളില്‍ നിന്ന് മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഓമശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എന്തുകൊണ്ട് തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചില്ല എന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+