യുവ സ്ഥാനാർത്ഥികളെ തോല്‍പ്പിക്കാന്‍ മുന്‍ എംഎല്‍എമാർ ശ്രമിച്ചു: നടപടിക്ക് ഒരുങ്ങി കെപിസിസി
തിരുവനന്തപുരം: കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ എത്തിയപ്പോള്‍ ഏറ്റവും വലിയ പ്രാധാന്യം നല്‍കിയത് പാർട്ടിയിലെ അച്ചടക്കത്തിനായിരുന്നു. പാർട്ടിയിലെ അച്ചടക്ക സമിതി പുനസംഘടിപ്പിച്ച കെപിസിസി അതിന്റെ അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തും. തിരുവഞ്ചൂരിന് പുറമേ എന്‍ അഴകേശന്‍, ഡോ ആരിഫ സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗസമിതിയെയാണ് കെ പി സി സി നിർദേശ പ്രകാരം സോണിയ ഗാന്ധി നിയോഗിച്ചത്.
പാർട്ടിയില്‍ ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവന്നാക്ഷേപിച്ച് സമിതി വേണമെന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഏതായാലും പുതിയ സമിതി വന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയെ പിന്നില്‍ നിന്ന് കുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പഠിക്കാന്‍ അഞ്ച് മേഖലാ സമിതികളെ കെ പി സി സി നേരത്തെ നിശ്ചയിച്ചിരുന്നു. ഈ സമിതികള്‍ സമർപ്പിച്ച റിപ്പോർട്ടുകള്‍ പരിശോധിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി നപടിയെടുക്കാന്‍ പോവുന്നത്. കെ പി സി സി നേതൃത്വം അച്ചടക്ക സമിതിക്ക് ഇതിനോടകം തന്നെ റിപ്പോർട്ടുകള്‍ കൈമാറിയിട്ടുണ്ട്.
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാർത്ഥിയുടെ തോല്‍വിക്കായി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചവരുണ്ട്. ഗുരുതരമായ പ്രവർത്തനങ്ങളാണ് ചിലർ നടത്തിയത്. ഇവർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി വേണമെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ നിലപാട്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയോട് സുധാകരന്‍ ഇത്തരമൊരു വികാരം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

നേതൃത്വം ശക്തമായ നിർദേശം നല്‍കിയ സാഹചര്യത്തില്‍ ഭാഗമായി തിരഞ്ഞെടുപ്പ് തോൽവി പഠിച്ച അഞ്ചു മേഖലാ സമിതികളുടെ റിപ്പോർട്ടുകൾ വിശമായി പരിശോധിക്കുകയാണ് അച്ചടക്കസമിതി. ആരോപണ വിധേയർക്ക് നോട്ടീസ് അയച്ച് അവരുടെ കൂടെ നിലപാട് കേട്ടത്തിന് ശേഷം മാത്രമായിരിക്കും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക. ചില മണ്ഡലങ്ങളിലെ നേതാക്കള്‍ക്കെതിരെ അതി ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച യുവ സ്ഥാനാർത്ഥികളെ തോല്‍പ്പിക്കാന്‍ മുന്‍ എം എല്‍ എമാരായ മുതിർന്ന നേതാക്കള്‍ പ്രവർത്തിച്ചെന്ന് മേഖലാ സമിതികളുടെ റിപ്പോർട്ടിലുണ്ട്, സ്ഥാനാർഥിത്വം മോഹിച്ച ചിലെ കെ പി സി സി ഭാരവാഹികളും തോല്‍പ്പിക്കാനിറങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ കടുത്ത നടപടി വേണമെന്നും ശുപാർശ ചെയ്തിരുന്നു.

ചിലർക്ക് കെ പി സി സി തന്നെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും കാര്യമായ നടപടികളിലേക്ക് കടന്നിരുന്നില്ല. അച്ചടക്ക സമിതി നിലവില്‍ വന്നതോടെ തുടർ നടപടികളുമായി മുന്നോട്ട് പോവാന്‍ പാർട്ടി തീരുമാനിക്കുകയായിരുന്നു. ചെയ്ത കുറ്റത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് താക്കീത് മുതൽ പുറത്താക്കൽ വരെയുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ഇതിനോടകം ചില ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ കെ പി സി സി സ്വീകരിച്ച നടപടികളും അച്ചടക്ക സമിതി പുനഃപരിശോധിക്കും. നടപടിക്ക് വിധേയമാർക്ക് പരാതികളുണ്ടെങ്കില്‍ നേരിട്ട് അച്ചടക്ക സമിതിയെ സമീപിക്കാമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നത്. അച്ചടക്ക നടപടികള്‍ക്കെതിരെ ഇരുഗ്രൂപ്പുകളും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ഏകപക്ഷീയമായ രീതിയില്‍ നടപടി സ്വീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി.












Click it and Unblock the Notifications