കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: ഡയറക്ടറെ മാറ്റണമെന്ന് ഡിവൈഎഫ്‌ഐ, ഞങ്ങള്‍ വിദ്യാർത്ഥികള്‍ക്കൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ ജാതി വിവേചന ആരോപണം നേരിട്ടുന്ന ഡയറക്ടറെ മാറ്റണമെന്ന് ഡി വൈ എഫ്‌ ഐ. ഡയറക്ടറെ മാറ്റി പ്രശ്നം പരിഹരിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാർഥികൾ ഉയർത്തിയ വിഷയത്തിനൊപ്പമാണ്‌ ഡി വൈ എഫ്‌ ഐ. ഡയക്ടർക്കെതിരായ ആരോപണത്തില്‍ സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്‌. സംഭവം അന്വേഷിക്കാൻ കമ്മിറ്റിയെ വയ്‌ക്കുകയും കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്‌തു. ഉചിതമായ നടപടി എടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സർക്കാരിൽ വിശ്വാസമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ക്രിസ്മസ് ബംപർ ഷെയറിട്ടെടുത്തവരാണോ? എങ്കില്‍ ശ്രദ്ധിക്കാന്‍ ചിലതുണ്ട്, മുദ്രപത്രവും വേണംക്രിസ്മസ് ബംപർ ഷെയറിട്ടെടുത്തവരാണോ? എങ്കില്‍ ശ്രദ്ധിക്കാന്‍ ചിലതുണ്ട്, മുദ്രപത്രവും വേണം

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ് ബി ഐ യിൽ അസോസിയേറ്റ് ബാങ്കുകളുടെ ലയന ശേഷം നടത്തുന്ന തൊഴിൽ കരാർവത്ക്കരണവും സ്വകാര്യവത്ക്കരണവും കേവലം ലാഭിക്കൊതിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതും, സ്ഥാപനത്തെ തകർക്കുന്നതും, തൊഴിലാളി വിരുദ്ധവും, ആത്യന്തികമായി യുവജന വിരുദ്ധവുമാണെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ വ്യക്തമാക്കി.

dyfi-

ഈ അടുത്തകാലത്തായി ബാങ്ക്, ഭൂരിപക്ഷ അരാഷ്ട്രീയ സംഘടനയെ വരുതിയിലാക്കി ഒപ്പുവച്ച കരാറുകൾ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതും കരാർവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യവത്ക്കരണം നടത്തുവാൻ വേണ്ടിയുള്ളവയുമാണ്. പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ട്.
പെർഫോമൻസ് ലിങ്ക്ഡ് ഇൻസന്റീവ് എന്ന പേരിൽ ജീവനക്കാർക്ക് മാർക്കിടുന്നതും, ക്യാഷ് അഡ്മിനിസ്ട്രേഷൻ സ്വകാര്യവത്ക്കരിച്ചതും, മാർക്കറ്റിങ്ങിനായി ജീവനക്കാരെ അടർത്തി മാറ്റുന്നതും, ക്ലറിക്കൽ ജോലികൾ പുറം കരാർ നൽകിയതുമെല്ലാം തൊഴിലാളി വിരുദ്ധവും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയും ആണ്. സ്ഥായിയായ ജോലി തേടി ബാങ്ക് ടെസ്റ്റുകൾ എഴുതിയും പരിശീലനത്തിനു പോയും പരിശ്രമിക്കുന്ന യുവത്വത്തെ നോക്കുകുത്തിയാക്കിയാണ് എസ് ബി ഐ മാനേജ്മെൻറ് മുന്നോട്ടുപോകുന്നത്.

ലയനത്തിന് മുമ്പ് 15000 ജീവനക്കാരെ VRS വഴി കുറച്ച ബാങ്ക് ലയനശേഷം 30000 ലധികം ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. ഈ നടപടികൾ ബാങ്കിനെ തകർക്കുകയും സാധാരണക്കാർക്ക് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ തൊഴിൽ കരാർവത്കരണത്തിൽ നിന്നും സ്വകാര്യവത്ക്കരണത്തിൽ നിന്നും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും എസ് ബി ഐ പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

English summary
KR Narayanan Institute: DYFI wants to change directorWe are with the students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X