'ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിത നായരെ വിട്ടത് കുഞ്ഞാലിക്കുട്ടി ആയിരുന്നുവെന്ന റിപ്പോർട്ടുണ്ട്': കെഎസ് ഹംസ

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരതരമായ ആരോപണമാണ് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലികുട്ടി എന്നാണ് സരിത കേസ് അന്വേഷണ കമ്മീഷൻ 116 പേജിൽ പറയുന്നതെന്നും ഈ റിപ്പോർട്ട് സഭയിൽ വെച്ചതാണെന്നും എല്ലാവരേയും കുടുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും അദ്ദേഹം പറയുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മുനീർ ജയിക്കുമായിരുന്നു. സാദിഖ് അലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീന വലയത്തിലാണെന്നും ഹംസ ആരോപിച്ചു.
സരിതാ നായരുടെ കേസിൽ യുഡിഎഫ് ഒരു അന്വേഷണ കമ്മീഷനെ വെച്ചു. കമ്മീഷൻ നിയമസഭയിയുടെ മേശപ്പുറത്ത് അന്വേഷണ റിപ്പോർട്ട് വെച്ചു. ആ റിപ്പോർട്ടിന്റെ മലയാളം വേർഷനിൽ 116ാം പേജിൽ ഒരു വാക്ക് പറഞ്ഞു. ആ വാക്ക് അതിനുശേഷം മലപ്പുറത്ത് ചേർന്ന യോഗത്തിൽ പത്രക്കാർ ആ വാക്കിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്താണ് അതിനെ പറ്റി പറയാൻ ഉള്ളതെന്ന് . അതിപ്പോ കേട്ടാൽ തന്നെ മനസ്സിലാകുമല്ലോ എന്നാണ് പറഞ്ഞത്. ആ 116മത്തെ പേജിൽ പറഞ്ഞത് ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലിക്കുട്ടിയായിരുന്നു... ഇത് എല്ലാവർക്കും പാഠമാണ്, അദ്ദേഹം പറഞ്ഞു. അത് ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ലല്ലോ എന്നും ഹംസ പറയുന്നത്.
ലീഗ് കാട്ടു കള്ളൻമാരുടെയും അധോലോക നായകരുടേയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയാണ്. എന്നാൽ ആർഎസ്എസുമായി ചർച്ച നടത്തിയത് എംഎൽഎ കുഞ്ഞാലിക്കുട്ടിയല്ല. അത് മറ്റൊരു എംഎൽഎയാണ്. ചർച്ച നടത്തിയെന്നത് സത്യമാണെന്നും അദ്ദേഹം ആരോപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരു ഗ്രൂപ്പിൽ ചേർന്നെന്നും കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും ഹംസ ആരോപിച്ചു.
മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് താനല്ല. ഇക്കാര്യം കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കും. ഇ.ഡി ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു എന്ന് പറഞ്ഞു. ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കി. ഇതോടെ ഇ.ഡി. കുരുമുളക് വള്ളി പൊട്ടിക്കാനാണ് വന്നതെന്ന് പറഞ്ഞു. ചന്ദ്രിക കേസിൽ ഹൈദരലി തങ്ങൾ നിരപരാധിയാണ്. ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കരുവാക്കി. തങ്ങൾ നിരപരാധിയെന്ന് ഇഡിക്കും അറിയാമായിരുന്നുവെന്നും ഹംസ പറഞ്ഞു.
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..












Click it and Unblock the Notifications