Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളമില്ല; കെഎസ്ആർടിസി ജീവനക്കാർക്ക് പട്ടിണിയും പ്രതിസന്ധിയും; പുതിയ കെ സ്വിഫ്റ്റ് നാളെ മുതൽ

തിരുവനന്തപുരം: കെ എസ് ആർ ടി സി യിൽ പ്രതിസന്ധി തുടരുകയാണ്. ഏപ്രിൽ 10 -ാം തീയതി കഴിയുമ്പോഴും ഉദ്യോഗസ്ഥർക്ക് മാസ ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷം എന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രതിസന്ധികൾ നിലനിൽക്കെ നാളെ മുതൽ കെ. സ്വിഫ്റ്റ് ബസ് സർവീസുകൾ ആരംഭിക്കുകയാണ്. ദീർഘദൂര സർവീസുകൾക്കായി കെ എസ് ആർ ടി സി രൂപീകരിച്ച പുതിയ സർവീസ് ആണ് കെ സ്വിഫ്റ്റ്.

ഇതിന്റെ ഉദ്ഘാടനം നാളെ നടക്കും. ഈ ദിനത്തിൽ പ്രതിഷേധാർഹമായി കരിദിനം ആചരിക്കും എന്ന് പ്രതിപക്ഷ ട്രേഡ് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മാസവും കൃത്യം അഞ്ചാം തീയതി തന്നെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് കേരള സർക്കാർ വാക്ക് നൽകിയിരുന്നതാണ്.

1

എന്നാൽ, ഈ മാസം ഇതുവരെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിഷുവും ഈസ്റ്ററും അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ശമ്പളം എന്ന് ലഭിക്കും എന്ന ഉറപ്പ് സർക്കാരും മാനേജ്മെന്റും നൽകുന്നില്ല. ഇന്ധന വില വലിയ തിരിച്ചടി നൽകി എന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിന്റെ വിശദീകരണം.

2

ശമ്പള വിതരണത്തിന് വേണ്ടി 80 കോടി രൂപ വേണം. കെ എസ് ആർ ടി സിയുടെ വരുമാനത്തിന്റെ 75 ശതമാനവും ഇന്ധനത്തിന് ആണ് നൽകുന്നത്. 30 കോടിയിൽ അധികം രൂപ നൽകാൻ കഴിയില്ല എന്നാണ് സർക്കാർ നിലപാട്. അതേസമയം, കഴിഞ്ഞ ദിവസം, കെ എസ് ആർ ടി സി വിഷയത്തിൽ പ്രതികരിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്ത് എത്തിയിരുന്നു.

3

കെ എസ് ആർ ടി സി പ്രതിസന്ധി ഇനിയും തുടർന്ന് പോയാൽ ഉദ്യോഗസ്ഥരെ നില നിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്ന് മന്ത്രി പറഞ്ഞിരുന്നു. പ്രതിസന്ധി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ദിവസേന ഉണ്ടാകുന്ന ഇന്ധന വിലയിലെ വർധനവ് പ്രതിസന്ധിക്ക് കാരണമായെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഈ നിലയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. വരുന്ന മാസങ്ങളിൽ പെൻഷൻ , ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കും. പ്രതിസന്ധി മോശം ആകുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

4

പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ എസ് ആർ ടി സിയ്ക്ക് നേട്ടമാകും. പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെ എസ് ആർ ടി സി ക്ക് ലഭിക്കും എന്ന് മന്ത്രി പറഞ്ഞു. എന്നാൽ , കെ എസ് ആ‍ർ ടി സിയുടെ ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാർ തെറ്റായി സ്വീകരിക്കുന്ന നയം ആണെന്ന് കെ എസ് ആർ ടി ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കിയിരുന്നു.

5

കെ എസ് ആർ ടി പ്രതിസന്ധി വിഷയം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വിലയിരുത്തിയിരുന്നു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, നിരക്ക് വർധന വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിനെ ബസ് ഉടമകൾ നേരിട്ട് കണ്ടിരുന്നു. പുതിയ നിരക്ക് വർധന ഉത്തരവ് ഉടൻ പുറത്തിറക്കണം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണം എന്നീ ആവശ്യങ്ങളാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് മുന്നിൽ ബസ് ഉടമകൾ ഉന്നയിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+