Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി പമ്പുകള്‍ പൊതുജനങ്ങള്‍ക്ക്; ഇനി പുതുക്കിയ ശമ്പളം, ചാര്‍ജ് വര്‍ധന ഉടന്‍

തിരുവനന്തപുരം: പതിവ് വരുമാന മാര്‍ഗങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ് കെഎസ്ആര്‍ടിസി. ടൂറിസ്റ്റ് മേഖലകളിലേക്കുള്ള പ്രത്യേക സര്‍വീസുകള്‍ ഇതിന്റെ ഭാഗമായിരുന്നു. ഈ പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. ഇപ്പോള്‍ കെഎസ്ആര്‍ടിസി പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി തുറന്നുകൊടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി ഒപ്പുവച്ചു. സമാനമായ കരാര്‍ നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായും ഒപ്പുവച്ചിരുന്നു. അതേസമയം, ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മാത്രമല്ല, ഈ മാസം അവസാനത്തോടെ ടിക്കറ്റ് നിരക്ക് കൂട്ടാനും ആലോചനയുണ്ട്.

കെഎസ്ആര്‍ടിസിയുടെ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പമ്പുകള്‍ കൂടി തുറന്ന് കൊടുക്കുന്നത്. വികാസ്ഭവന്‍, തൊടുപുഴ, വൈക്കം, മലപ്പുറം എന്നീ നാല് ഡിപ്പോകളിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ധാരണാപത്രം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചീഫ് റീജണല്‍ മാനേജര്‍ (റീട്ടെയില്‍) അംജാദ് മുഹമ്മദും ഒപ്പ് വെച്ചു.

a

നേരത്തെ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് അപ്പുറം പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം നല്‍കുകയെന്ന സര്‍ക്കാര്‍ നയവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആര്‍ ടി സി ഫ്യുവല്‍ പമ്പുകള്‍ പൂട്ടിക്കാന്‍ സ്വകാര്യ ലോബി ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി അവര്‍ അനാവശ്യ തടസങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെതിരെ കോടതിയില്‍ പോയിട്ടും തടസപ്പെടുത്താനായില്ല. ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുകയാണ്. എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകള്‍ തുറന്ന് ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക് മാറാന്‍ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. സിഎന്‍ജിയുടെ വില വര്‍ദ്ധനവാണ് കാരണം. നഗരങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ കാലക്രമേണ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനാണ് തീരുമാനം. അതിന്റെ ആദ്യ ഘട്ടമായി പുതുതയായി വാങ്ങുന്ന 50 ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്തെ സിറ്റി സര്‍ക്കിള്‍ സര്‍വ്വീസിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജനുവരി മാസത്തെ ശമ്പളം പുതുക്കി നിരക്കില്‍ തന്നെ നല്‍കും. ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവ് ഈ മാസം അവസാനത്തോടെ തീരുമാനമാക്കുകയും ചെയ്യും. പല സ്ഥലങ്ങളിലും കണ്ടം ചെയ്യാവുന്ന ബസുകളുടെ ഫോട്ടോയെടുത്ത് വ്യാജ പ്രചരണങ്ങള്‍ നടത്തി വരുകയാണ്. കാലപ്പഴക്കമുള്ള 1000ത്തോളം ബസുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കണ്ടം ചെയ്യും. പലരും കാര്യമറിയാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശമ്പള വര്‍ധനവ് വിഷയം ജീവനക്കാര്‍ ഏറെ നാളായി ഉന്നയിക്കുന്നതാണ്.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

കേരളത്തില്‍ ഉടനീളമുള്ള കെഎസ്ആര്‍ടിസിയുടെ ഫ്യുവല്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടെ പ്രയോജനകരമാക്കാനായി തുറന്ന് കൊടുക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസും പറഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചീഫ് റീജണല്‍ മാനേജര്‍ (റീട്ടെയില്‍) അംജാദ് മുഹമ്മദ് സ്വാ ഗതവും , കെഎസ്ആര്‍ടിസി ഫിനാന്‍സ് ഓഫീസര്‍ എം. ഷാജി നന്ദിയും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+