'അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ'? പ്രധാനമന്ത്രിയോട് കെടി ജലീൽ
കൊച്ചി: ബിജെപിയുടെ യുവം പരിപാടിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിനെ പരാമര്‍ശിച്ച് കൊണ്ടുളളതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം. കേരളത്തില്‍ ചില ആളുകളുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്ത് പോലുളള കാര്യങ്ങളിലാണ് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. നരേന്ദ്ര മോദിക്ക് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത് എത്തിയിരിക്കുകയാണ്.
കെടി ജലീലിന്റെ പ്രതികരണം: ' അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണ്ണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് "ശേഷി"യുള്ളവരെ ചുമതല ഏൽപ്പിക്കണം.

അവനവൻ്റെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ. കാരണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല'.
സന്ദീപാനന്ദ ഗിരിയും പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' കൊച്ചിയിൽ വെച്ച് പറഞ്ഞു കേരളം സ്വർണ്ണക്കടത്തിന്റെ നാടെന്ന് ... ഇന്നിതാ തിരുവനന്തപുരത്ത് വെച്ച് പറയുന്നു മലയാളികൾ ബുദ്ധിശാലികളും ഒപ്പം ലോകത്തിന് കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് കേരളത്തിന്റെ വികാസം ഭാരതത്തിന്റെ വികസമാണെന്നും കേരളം ഒരു സംഭവമാണെന്നും.
ചുരുക്കി പറഞ്ഞാ റാഗി പുട്ട് വരെ ........ കേരളത്തെ ഇതാ ഇവിടെ തള്ളി മറയ്ക്കുന്നു...... (ഇന്നലത്തെ പരിപാടി ഫ്ളോപ്പാണെന്ന് രാവിലെ ആയപ്പോ മാമന് മനസ്സിലായി ) '












Click it and Unblock the Notifications