സിദ്ദിഖ് കാപ്പന് ജാമ്യം; സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെയുഡബ്ല്യുജെ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന്് കെയുഡബ്ല്യുജെ. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാന്‍ തെളിയിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനുമുള്ള പോരാട്ടം തുടരുമെന്ന് സംഘടന അറിയിച്ചു.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ സമീപകാല ഇരയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെന്ന് കെയുഡബ്ല്യുജെയുടെ സംസ്ഥാന പ്രസിഡന്റ് എംവി വിനീത ഫേസ്ബുക്കില്‍ കുറിച്ചു.

യുഎപിഎ ചുമത്തപ്പെട്ട് രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന കാപ്പന് ഒടുവില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. നീതിക്കായുള്ള കാപ്പന്റെ കുടുംബാംഗങ്ങളുടെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും ശ്രമങ്ങള്‍ക്ക് റിസള്‍ട്ട് ഉണ്ടായിരിക്കുന്നുവെന്നും വിനീത പറയുന്നു.
ഹത്രസില്‍ ദളിത് പെണ്‍കുട്ടിയുടെ പീഡന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള യാത്രക്കിടയിലാണ് 2020 ഒക്ടോബറില്‍ കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതല്‍ കാപ്പനെതിരെ തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു യു.പി പോലീസ്.
ജാമ്യം അനുവദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് ചോദിച്ച ചോദ്യമാണ് പ്രസക്തമാകുന്നത്: എന്താണ് കാപ്പനില്‍ നിന്നും നിങ്ങള്‍ കണ്ടെത്തിയത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല, ആരോപിക്കപ്പെടുന്നതൊന്നും തെളിയിക്കാനുള്ള മെറ്റീരിയലുകള്‍ കാപ്പനില്‍ നിന്നും കണ്ടെത്തിയിട്ടില്ല.
എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
കാപ്പന്റെ നീതി ജാമ്യം ലഭിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. കാപ്പന്റെ നിരപരാധിത്വം പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടു കാപ്പന്‍ പൂര്‍ണ്ണ സ്വാതന്ത്രനാകുമ്പോഴാണ് അദ്ധേഹത്തിന് നീതി കിട്ടി എന്ന് വിശാലമായ അര്‍ത്ഥത്തില്‍ നമുക്ക് പറയാന്‍ സാധിക്കൂ.
സമീപകാലത്ത് മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളാണ് ഇന്ത്യയില്‍ നേരിടുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. അതിനായി അധികാരം കൃത്യമായി ഉപയോഗിക്കപ്പെടുന്നു.
ഈ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട 20-ാമത് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ അവസ്ഥയെ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം 150 ആണെന്നോര്‍ക്കണം. മുന്‍വര്‍ഷത്തെ 142ല്‍ നിന്നുമാണ് 150ലേയ്ക്കുള്ള ചാട്ടം എന്നത് നമ്മുടെ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം എത്രമാത്രം വെല്ലുവിളി നേരിടുന്നു എന്നതിലേയ്ക്കുള്ള വ്യക്തമായ സൂചനയാണ്.
വാര്‍ത്തകള്‍ ഭരണകൂടങ്ങളുടെ താത്പര്യപ്രകാരം നല്‍കപ്പെടണം എന്നതിനും അപ്പുറത്ത് തങ്ങള്‍ക്ക് അഹിതമായതൊന്നും സംഭവിക്കരുത് എന്ന പ്രത്യേക ജാഗ്രത ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകുന്നിടത്ത് ഒരു രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് പോകുന്നതെന്നും വിനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.












Click it and Unblock the Notifications