കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് അരുവിക്കരയില്‍ സിപിഎം ജയിക്കണം?

  • By Muralidharan
Google Oneindia Malayalam News

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്ത് പോയാലും അത്ഭുതപ്പെടാനില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതാണ്ടിതേ അഭിപ്രായം തന്നെയാണ് ബി ജെ പി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിനും പറയാനുള്ളത്. ജി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ ജയിക്കും എന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകളെങ്കില്‍, അഴിമതിക്കാരായ കോണ്‍ഗ്രസിനെ ജനം കൈവിടും എന്നാണ് രാജേട്ടന്‍ കരുതുന്നത്.

സംസ്ഥാന നിയമസഭയുടെ നിലനില്‍പിനെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പല്ല അരുവിക്കരയില്‍ നടക്കുന്നത്. എന്നാലും ഇടതും വലതും ബി ജെ പിയും തങ്ങളുടെ അഭിമാനപ്പോരാട്ടമായിട്ടാണ് ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. തിരഞ്ഞെടുപ്പ് ചൂടില്‍ വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, എ കെ ആന്റണി, വി എം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും നിയന്ത്രണം വിട്ടുപോയി.

അരുവിക്കരയില്‍ ശബരീനാഥന്‍ തോറ്റാലും അതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കാനൊന്നും പോകുന്നില്ല. പക്ഷേ സി പി എമ്മിന് പല കാരണങ്ങള്‍ കൊണ്ട് ഈ തിരഞ്ഞെടുപ്പ് ജയിക്കേണ്ടതായിട്ടുണ്ട്. കാണൂ...

ഭരണവിരുദ്ധവികാരം

ഭരണവിരുദ്ധവികാരം

വികസനത്തിനാണ് വോട്ട് എന്നതാണ് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ശബരീനാഥനും സുലേഖ ടീച്ചറും പറയുന്ന ഈ വികസനം അരുവിക്കരയിലോ കേരളത്തിലോ ഉള്ള ആരും കാണുന്നില്ല. സോളാര്‍, ബാര്‍ കോഴ എന്ന് തുടങ്ങി എണ്ണിയാല്‍ തീരാത്ത അഴിമതി ആരോപണളുടെ നിഴലിലാണ് ഈ സര്‍ക്കാര്‍. ഈ സമയത്ത് ജയിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സി പി എമ്മിന് ഇനി ഇവിടെ ജയിക്കാന്‍ പറ്റുക.

വെറുതെ നിന്നാല്‍ മതി

വെറുതെ നിന്നാല്‍ മതി

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വെറുതെ നിന്നുകൊടുത്താല്‍ മാത്രം മതി ജയിക്കാന്‍. തോറ്റാല്‍, എതിരാളികള്‍ പ്രചരിപ്പിക്കുന്നത് പോലെ വി എസ് - പിണറായി വിഭാഗീയതയുടെ സ്ഥിരീകരണം ആയിപ്പോകും അത്.

ബിജെപിയെ കുറ്റം പറയാനും പറ്റില്ല

ബിജെപിയെ കുറ്റം പറയാനും പറ്റില്ല

ബി ജെ പി യു ഡി എഫിന് വോട്ട് മറിച്ചുകൊടുക്കുന്നു എന്നൊരു ആരോപണം ഉന്നയിച്ച തോല്‍വിയെ പ്രതിരോധിക്കാന്‍ സി പി എം പലയിടത്തും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ ബി ജെ പി കളത്തിലിറക്കിയതോടെ ഇവിടെ ആ ആരോപണത്തിനും ഇടമില്ല എന്ന സ്ഥിതിയാണ്.

ഉമ്മന്‍ചാണ്ടി അജയ്യനാകും

ഉമ്മന്‍ചാണ്ടി അജയ്യനാകും

ഇത്രയും ആരോപങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും ശബരീനാഥിനെ ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ എന്തിനാണ് ഒരു പ്രതിപക്ഷം എന്ന് ആളുകള്‍ ചോദിക്കും. കോണ്‍ഗ്രസിലും യു ഡി എഫിലും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വമായിരിക്കും പിന്നീട്.

കരുത്തനായ സ്ഥാനാര്‍ഥി

കരുത്തനായ സ്ഥാനാര്‍ഥി

പാര്‍ലമെന്ററി പരിചയും പ്രവര്‍ത്തന പാരമ്പര്യവും ഇഷ്ടം പോലെയുള്ള എം വിജയകുമാറാണ് അരുവിക്കരയില്‍ മത്സരരംഗത്തുള്ളവരില്‍ ഏറ്റവും കരുത്തന്‍. പ്രധാന എതിരാളിയായ ശബരീനാഥന്‍ ഈ രംഗത്ത് പുതുമുഖമാണ്. ഒ രാജഗോപാലിനാകട്ടെ പാര്‍ട്ടി വോട്ടുകള്‍ അത്രയധികമില്ല താനും.

English summary
CPM aim comprehensive win in Aruvikkara By Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X