Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകര്‍ വലിയ നിരാശയില്‍: യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞ് പിടിച്ച് ബിജെപിയെ തോല്‍പ്പിക്കുന്നു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം കടന്ന് പോയത്. കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനു-കെ സുന്ദര കോഴ ആരോപണങ്ങള്‍ എന്നിവയായിരുന്നു ബിജെപിയെ കുരുക്കിയത്. കോഴ ആരോപണങ്ങളിലെ മുഖ്യ സ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വന്നതോടെ പ്രതിരോധമെന്നത് ഏറെ ശ്രമകരമായ പണിയായി.

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഇത്തരം പ്രതിസന്ധികള്‍ താഴെക്കിടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് കൂടുതല്‍ പിന്നോട്ട് അടുപ്പിച്ചു. ഈ പോക്കിലെ അപകടം തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം ഇതിന് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ്.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

Recommended Video

cmsvideo
    Opposition mocks thrissur mayor. the mayor saluted back

    നിയമസഭാ തിരഞ്ഞെടുപ്പില്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായെങ്കിലും ഇത് വിലയിരുത്താന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ ഇതുവരെ ബിജെപി സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കാസര്‍കോട് ചേര്‍ന്ന് സംസ്ഥാന സമിതി യോഗം തുറന്ന ചര്‍ച്ചയ്ക്ക് വേദിയായിട്ടുണ്ട്. പ്രവര്‍ത്തകരില്‍ വലിയ നിരാശയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത് ഇല്ലാതാക്കാനുള്ള നടപടികള്‍ വേണമെന്നും യോഗത്തില്‍ ചര്‍ച്ചയായി.

    ശോഭാ സുരേന്ദ്രന്‍

    ഏറെ കാലത്തിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും എന്തെങ്കിലും പ്രതികരിക്കാനോ മറ്റ് അഭിപ്രായപ്രകടനത്തിനോ തയ്യാറായില്ല. കേരളത്തില്‍ കരകയറണമെങ്കില്‍ സമീപനത്തില്‍ മാറ്റമുണ്ടാവണം. പാര്‍ട്ടി ഭാരവാഹികളില്‍ വ്യാപകമായ അഴിച്ച് പണിയുടെ സൂചനയും യോഗത്തിലുണ്ടായി.

    താഴെത്തട്ട് മുതല്‍

    താഴെത്തട്ട് മുതല്‍ ഭാരവാഹികളില്‍ മാറ്റമുണ്ടാവണമെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംസ്ഥാനഘടകത്തിലെ അച്ചടക്കമില്ലായ്മ വച്ചുപെ‍ാറുപ്പിക്കില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് കെ സുരേന്ദ്രന്‍ യോഗത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

    വിജയ സാധ്യത

    ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മും യുഡിഎഫും യോജിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് തോല്‍ക്കുകയാണ്. ഈ രാഷ്ട്രീയ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് രാഷ്ട്രീയ കരുത്ത് തെളിയിക്കേണ്ടതുണ്ടെന്നാണ് ഒരു ജില്ലാ പ്രസിഡന്‍റ് യോഗത്തില്‍ നിര്‍ദേശിച്ചത്.

    ക്രിസ്ത്യന്‍ സഭകളില്‍

    സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭകളില്‍ പലതും ബിജെപിയുമായി യോജിച്ച് പോകുന്നവയാണ്. അതിനാല്‍ തന്നെ അവരോടുള്ള സമീപനത്തിലും മാറ്റം വേണം. സംഘടനാരീതിയിൽ തികച്ചും രാഷ്ട്രീയമായ നിലപാടുകളാണ് മുന്നേ‍ാട്ട് ആവശ്യമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. കെഎസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.

    അവഗണന


    പാര്‍ട്ടിയില്‍ താന്‍ അവഗണന നേരിടുന്നുവെന്ന പരാതി സംസ്ഥാന ട്രഷര്‍ എം പത്മകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചെന്നാണ് സൂചന. സംസ്ഥാന ട്രഷറർ ആണെങ്കിലും പല പ്രധാന തീരുമാനങ്ങൾപേ‍ാലും അറിയാൻ കഴിയുന്നില്ലെന്നു അദ്ദേഹം വിശദീകരിച്ച. കോങ്ങാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ചായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്‍റെ പരാതി.

    കുന്നത്തുനാട്ടിൽ

    ജില്ലയില്‍ നിന്നും സംസ്ഥാനത്ത് നിന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത് താനായിരുന്നു. മാത്രവുമല്ല, മത്സരിച്ച കുന്നത്തുനാട്ടിൽ തന്റെ പത്രിക തള്ളാൻ ചിലർ ശ്രമം നടത്തി, ഒരു മുതിർന്ന സംസ്ഥാന നേതാവ് തിരഞ്ഞെടുപ്പ് ഫണ്ട് മുഴുവന്‍ തന്നില്ലെന്ന പരാതിയും അവര്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തുമാക്കുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ആരും തയ്യാറായില്ല.

    അലംഭാവം

    തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അലംഭാവം ഉണ്ടായി. ഈഴവ സമുദായത്തില്‍ ഭൂരിപക്ഷവും ബിജെപിയില്‍ നിന്നും മാറിയത് വിമർശനപരമായി വിശകലനം ചെയ്യണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്ന് വന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ബിജെപിക്ക് കഴിയണം. അതാണ് ദേളീയ നേതൃത്വം ആവശ്യപ്പെടുന്നുവെന്ന നിര്‍ദേശവും ഉണ്ടായി.

    ചുവപ്പില്‍ അതീവ സുന്ദരിയായി ബിഗ് ബോസം താരം 'ഡാർലിംഗ് കെപി': വൈറല്‍ ചിത്രങ്ങള്‍ കാണാം

    6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+