Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗില്‍ നേതൃമാറ്റം വരുന്നു, കുഞ്ഞാലിക്കുട്ടിക്ക് പുതിയ റോള്‍, ജനറല്‍ സെക്രട്ടറിയായേക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ മുസ്ലീം ലീഗിലും നേതൃമാറ്റം ഒരുങ്ങുന്നു. പാര്‍ട്ടിയില്‍ മാറ്റത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ചുവന്ന പികെ കുഞ്ഞാലിക്കുട്ടി ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് വരുമെന്നാണ് സൂചന. അദ്ദേഹത്തിനെതിരെ അണികളും നേതാക്കളും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഈ മാറ്റത്തിന് ലീഗ് ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ ലീഗിന്റെ തിരിച്ചടിക്ക് കാരണം തന്നെ കുഞ്ഞാലിക്കുട്ടിയുടെ വരവാണെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പുതിയ പദവി ആ വാദങ്ങളെ ശക്തിപ്പെടുത്തും.

1

അതേസമയം ലീഗിന്റെ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റായി, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നേരത്തെ മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ നിന്ന് മത്സരിച്ചിരുന്നു. അപ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയെ കൊണ്ടുവരുന്നത്. നേരത്തെ താല്‍ക്കാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിന് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ പുതിയ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് തന്നെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി പദവികളിലേക്ക് കൂടുതല്‍ കരുത്തോടെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കെഎം ഷാജിക്കായും പാര്‍ട്ടിക്കുള്ളില്‍ വാദം നടക്കുന്നുണ്ട്. നിലവില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ് ഷാജി. അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ആവശ്യം. പക്ഷേ ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള വിജിലന്‍സ് കേസ് നടക്കുന്നുണ്ട്. അതുകൊണ്ട് ലീഗില്‍ പുതിയൊരു പദവി അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയില്ല.

കുഞ്ഞാലിക്കുട്ടി ഇതുവരെ ചര്‍ച്ചയില്‍ തീരുമാനം അറിയിച്ചിട്ടില്ല. താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ല. സി മമ്മൂട്ടി, അഡ്വ എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും ആവശ്യം ലീഗിലുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടി സമ്മതം മൂളിയാല്‍ അദ്ദേഹത്തിനാണ് സാധ്യത. ലീഗ് നേതൃത്വം അദ്ദേഹത്തെ കണ്ട് സംസാരിക്കാനും സാധ്യതയുണ്ട്. അതേസമയം ഉന്നതാധികാര സമിതിയംഗം സാദിഖലി തങ്ങളെ ആക്ടിംഗ് പ്രസിഡന്റാക്കാനുള്ള നീക്കങ്ങളും അണിയറയില്‍ ശക്തമാണ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് വലിയ ചര്‍ച്ചയും വിവാദവും ആവാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പുകളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Recommended Video

cmsvideo
    ആദ്യ മന്ത്രിസഭാ യോഗത്തിൽ ഞെട്ടിക്കും തീരുമാനങ്ങളുമായി പിണറായി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+