ഡിവൈഎഫ്ഐ പ്രവര്‍ത്തക മുസ്ലിംലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടിക്കിയെന്ന്, ലീഗ് ബഹുജന പ്രതിഷേധം തീര്‍ത്തു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: രാമപുരത്ത് മുസ്്ലിംലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം തിര്‍ത്ത് മുസ്ലിംലീഗ്. പഴുക്കാട്ടിരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്്ലിംലീഗ് സെക്രട്ടറി മുനീര്‍ നെല്ലിശ്ശേരി എന്ന കുട്ടിപ്പക്കെതിരെ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തക നല്‍കിയ കള്ളക്കേസിനെതിരെ ഇന്നലെ വലിയകുളം പരിസരത്ത് ബഹുജന കണ്‍വന്‍ഷന്‍ ചേര്‍ന്നു.

കാസര്‍കോട് ചുവപ്പണിഞ്ഞു; സിപിഎം ജില്ലാ സമ്മേളനത്തിന് 8ന് തുടക്കം

രണ്ടാം വാര്‍ഡിലെ പ്രാദേശികമായ ജനകീയ വിഷയങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന മുനീറിനെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയാണ് ഈ കള്ളക്കേസ്. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന മുനീറിന് പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ ജോലിക്ക് ഒരു വര്‍ഷമായി ലഭിക്കാനുള്ള കൂലി 20000 രൂപ ആവശ്യപ്പെട്ടാന്‍ മുനീര്‍ പരാതിക്കാരിയുടെ വീട്ടില്‍ പോയത്.

sangamam

രാമപുരത്തെ പൊതുപ്രവര്‍ത്തകനായ നെല്ലിശ്ശേരി മുനീര്‍ കുട്ടിപ്പെക്കെതിരെ പോലിസ് കള്ളകേസെടുത്തുവെന്ന് ആരോപിച്ച് വലിയംകുളം റോഡില്‍ നാട്ടുക്കാര്‍ പ്രതിഷേധ സംഗമം നടത്തുന്നു

സൗഹാര്‍ദ്ദപരമായി സംസാരിച്ച് മടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷം സി.പി.എം ഇടപെട്ട് സ്ത്രീയില്‍ നിന്നും വ്യാജ പരാതി എഴുതി വാങ്ങുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ പരാതിയില്‍ മങ്കട 
പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ മുനീറിനെതിരെ വധഭീഷണി മുഴക്കി ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാമപുരം

വലിയകുളത്ത് നടന്ന ബഹുജന കണ്‍വന്‍ഷനില്‍ രാഷ്ട്രീയ കക്ഷിഭേദമന്യേ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍, വാര്‍ഡ് മെമ്പര്‍ മൂസക്കുട്ടി മാസ്റ്റര്‍, ഖദീജ കെ, പി.കെ അലി, സൈനുദ്ദീന്‍ മാസ്റ്റര്‍, കെ.പി മുസ്തഫ, ഹംസത്തലി ചെനങ്ങര, ബാബു പട്ടുകുത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
League protest against DYFI activist's trap

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്