കാസര്‍കോട് ചുവപ്പണിഞ്ഞു; സിപിഎം ജില്ലാ സമ്മേളനത്തിന് 8ന് തുടക്കം

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാല്‍നൂറ്റാണ്ടിന് ശേഷം കാസര്‍കോട് നഗരത്തില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. നഗരമടക്കം ചുവപ്പണിഞ്ഞു. സമ്മേളനത്തിന് ആരംഭം കുറിക്കുന്ന ടൗണ്‍ ഹാളിലേക്കുള്ള വഴികള്‍ ചുവന്ന പതാകകളും തോരണങ്ങളും കൊണ്ട് അലംകൃതമായിരിക്കുകയാണ്.

കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകള്‍

നാളെ രാവിലെ 9.30ന് മുതിര്‍ന്ന നേതാവ് എകെ നാരായണന്‍ പതാക ഉയര്‍ത്തുന്നതോടെ മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 23,301 പാര്‍ട്ടിയംഗങ്ങളെ പ്രതിനിധീകരിച്ച് ഡി.സി അംഗങ്ങള്‍ ഉള്‍പ്പെടെ 290 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം നാളെ കാസര്‍കോട് ടൗണ്‍ഹാളില്‍ സജ്ജമാക്കിയ വി.വി. ദക്ഷിണാമൂര്‍ത്തി നഗറില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

cpm

തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. കരുണാകരന്‍ എം.പി, എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍ എം.എല്‍.എ, പി.കെ.ശ്രീമതി ടീച്ചര്‍ എം.പി, എളമരം കരീം, എം.വി. ഗോവിന്ദന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കെ.ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്‍ പങ്കെടുക്കും. എട്ട്, ഒമ്പത് തീയതികളിലായി പത്ത് മണിക്കൂര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും. ജനുവരി പത്താം തീയതി പുതിയ ജില്ലാ കമ്മിറ്റി, ജില്ലാസെക്രട്ടറി, സംസ്ഥാനസമ്മേളന പ്രതിനിധികള്‍ എന്നീ തിരഞ്ഞെടുപ്പുകള്‍ നടക്കും. വൈകിട്ട് 3 മണിക്ക് നായന്മാര്‍മൂലയില്‍ നിന്ന് 5000 വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ പരേഡ് ആരംഭിക്കും. പൊതു സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM district conference in kasargode will start on 8th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്