കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യടി നേടാനില്ല...സാമൂഹ്യ ക്ഷേമത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി നയപ്രഖ്യാപനം...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സാമൂഹ്യ ക്ഷേമത്തിനും കാര്‍ഷിക രംഗത്തെ വികസനത്തിനും ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന്റെ നയം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍ പ്രഖ്യാപിച്ചു. പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇതോടെ തുടക്കമായി.

കയ്യടി നേടാന്‍ വേണ്ടി വലിയ പ്രഖ്യാപനങ്ങല്‍ നടത്താതെ സാധാരണക്കാരനെയടക്കം സാമൂഹികമായും സാമ്പത്തികമായും ഉന്നമനത്തിലെത്തിക്കാന്‍ ഉതകുന്ന പ്രഖ്യാപനങ്ങളാണ്‌ നയപ്രഖ്യാപനത്തിലുള്ളത്. സംസ്ഥാനത്ത്‌ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Kerala Niyamasbha

സാമൂഹിക സേവന രംഗത്തും കാര്‍ഷിക രംഗത്തും വലിയ മാറ്റം കൊണ്ടുവരുമെന്ന് നയപ്രസംഗത്തില്‍ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ്, ജില്ലാ ഉപജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി അവിടെ വച്ച് തന്നെ പരിഹാരം കാണല്‍, സിവില്‍ സര്‍വ്വീസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍, 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് കാര്യമായ മാറ്റം വരുത്തും എന്ന് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കുമെന്നും ഐറ്റി-ടൂറിസം മേഘലയില്‍ പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കും, 15 ലക്ഷം പേര്‍ക്ക് കൃഷി വ്യവസായ മേഖലകളില്‍ തൊഴിലവസരങ്ങള്‍, 5 വര്‍ഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന, പട്ടിണി രഹിത സംസ്ഥാനം എന്നീ പ്രഖ്യാപനങ്ങളും പ്രധാനപ്പെട്ടതാണ്.

അഴിമതി രഹിത ഭരണമാണ് ലക്ഷ്യമെന്ന് നയപ്രഖ്യാപനം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ക്രമസമാധാനം ശക്തിപ്പെടുത്തും. ദേശീയ പാതവികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കുമെന്നും ഇവര്‍ക്കുള്ള പുനരധിവാസം ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കാതെ സ്വകാര്യ പദ്ധതികള്‍ ആരംഭിക്കും, 15000 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍, ദീര്‍ഘകാല പദ്ധതികള്‍ വെല്ലുവിളിയായി ഏറ്റെടുക്കും, വിദേശ ഫണ്ട് ഉറപ്പാക്കും എന്നീ പ്രഖ്യാപനങ്ങളെല്ലാം പുതിയ ദിശാബോധത്തോടെയുള്ളതാണ്.

English summary
kerala legislative Assembly LDF Govenments first budget Session begin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X