Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുലിനൊപ്പം ശശി തരൂർ എന്ന സ്റ്റേറ്റ്മാനും വരണം'; കോൺഗ്രസ് നവീകരിക്കലിന് തുടക്കമാകുമെന്ന് ജോയ് മാത്യു

കൊച്ചി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരായ കേരള നേതാക്കളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ നേതാക്കളുടെ അനൗചിത്യം മനസിലാകുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ഒരു മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുകയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഞാനൊരു കോൺഗ്രസ്സുകാരനല്ല


എന്തുകൊണ്ട് ശശി തരൂർ
ഞാനൊരു കോൺഗ്രസ്സുകാരനല്ല;ആയിരുന്നിട്ടുമില്ല.
പക്ഷെ കോൺഗ്രസ്സിനെ മാറ്റിനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തെ കാണുക വയ്യ.ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോൺഗ്രസ്സ് പാർട്ടി പോലൊന്ന് രാജ്യത്ത് വേണം എന്നാഗ്രഹിക്കുന്നത് .കടൽക്കിഴന്മാർ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്.

അനൗചിത്യം മനസ്സിലാകുന്നില്ല

എന്നാൽ കോൺഗ്രസ്സ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം
എനിക്ക് മനസ്സിലാകുന്നില്ല. എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ ഒരു മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക

കോൺഗ്രസ്സിനെ യൗവ്വന യുക്തമാക്കുന്ന തരത്തിൽ


രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്സ്‌മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ
കോൺഗ്രസ്സിനെ നവീകരിക്കാനുള്ള
ഒരു പ്രക്രിയക്കായിരിക്കും അത് ആരംഭം കുറിക്കുക. എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്‌റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖോർഗയെ കാണാനാവൂ.

ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക്


കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകൾ',ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ നിന്നും നിരവധി സാമൂഹിക സാംസ്കാരിക പ്രമുഖർ തരൂരിനെ പിന്തുണച്ച് കൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നു.

പരസ്യ പിന്തുണ

അതേസമയം സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ എല്ലാവരും തന്നെ ഖാർഗെയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പരസ്യമായി തന്നെ ഖാർഗെയ്ക്കൊപ്പം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുവ നേതാക്കളായ കെ എസ് ശബരീനാഥൻ, ഹൈബി ഈഡൻ തുടങ്ങിയവരാണ് തരൂരിന് പിന്തുണ പ്രഖ്യാപിച്ച യുവ നേതാക്കൾ. കേരളത്തിൽ 300 വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ ഉള്ളത്. തനിക്ക് യുവാക്കളുടെ പിന്തുണ ഉണ്ടെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+