ലുലു ഗ്രൂപ്പിന്റെ പുത്തന്‍ വരവ് വെറും വരവ് അല്ല: കൊച്ചിയിലെ ഇരട്ട ടവറിലേക്ക് എത്തിയത് ലോക ഭീമന്‍
മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയായ എം എസ് സിയുടെ കൊച്ചിയിലെ ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു. കമ്പനിയുടെ ആദ്യ ഐടി വെഞ്ച്വർ ഓഫീസാണ് കൊച്ചിയിൽ ആരംഭിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ലൈനായ എം എസ് സിയുടെ കൊച്ചിയിലേക്കുള്ള കടന്നുവരവ് കേരളത്തിൻ്റെ ഐടി മേഖല വികസനത്തിന്റെ സുപ്രധാന വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമുദ്ര ബിസിനസ് രംഗത്ത് കൊച്ചിയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ അടയാളപ്പെടുത്താനും ഈ നീക്കം സഹായിക്കും.
ഇൻഫോപാർക്ക് ഫേസ് I സെക്ടറിലെ ലുലു സൈബർ ടവറിൽ 20000 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുക്കുന്നതിനുള്ള കരാർ എം എസ് സി പൂർത്തിയാക്കിയതായി വ്യവസായ മന്ത്രി പി രാജീവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയെ രാജ്യത്തെ ഒരു പ്രധാന നാവിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് വികസനമെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്‌സിയുടെ കൊച്ചി ഓഫീസില്‍ തുടക്കത്തിൽ 250 പ്രൊഫഷണലുകളെ നിയമിക്കും. പാട്ടത്തിനെടുത്ത ഓഫീസില്‍ എത്രയും വേഗം തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനുള്ള നീക്കവുമായി കമ്പനി മുന്നോട്ട് പോകുകയാണ്. വർഷം 245 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കമ്പനിക്ക് 850 കപ്പലുകൾ സ്വന്തമായുണ്ട്.
സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാനമെന്ന് അടയാളപ്പെടുത്തിയ മാരിടൈം മേഖലയിൽ രാജ്യത്തിന്റെ ഹബ്ബാകാനുള്ള ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നുകൂടിയാണിത്. ലോകോത്തര മാരിടൈം കമ്പനിയായ കോങ്‌സ്‌ബർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഉടൻ മറ്റൊരു ആഗോള കമ്പനികൂടി ഇവിടേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് തെളിയിക്കുന്നതാണെന്നും മന്ത്രി നേരത്തെ പറഞ്ഞു.
ലുലുവിന്റെ ഐടി ടവർ നിർമ്മാണം കൊച്ചിയുടെ തലവര മാറ്റുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് എം എസ് സിയുടെ കടന്ന് വരവ്. . കേരളത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ഐടി ടവറുകളാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത്. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു.
1500 കോടി രൂപ മുതല്‍ മുടക്കിയാണ് 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റർ ഉയരമുള്ള ടവറുകൾ നിർമ്മിച്ചിരിക്കുന്നത്. 25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസ് ഇരു ടവറുകളിലുമുണ്ട്. ഓഫീസ് സ്‌പേസ് പാട്ടത്തിന് നൽകുന്നതിനുള്ള ചർച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എസ് സിയുമായി കരാറില്‍ എത്തിയത്.
സ്‌മാർട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ടവറുകളുടെ നിർമാണം. ഫുഡ് കോർട്ട്, ക്രഷ്, ജിം, റീടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവയും ലുലുവിന്റെ ഇരട്ട ടവറുകളില്‍ ഉണ്ടാകും. 4200 കാറുകള്‍ക്ക് കെട്ടിടത്തില്‍ ഒരേ സമയം പാർക്ക് ചെയ്യാന്‍ സാധിക്കും. മൂവായിരത്തോളം കാറുകൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications