നോട്ട് നിരോധിച്ചത് ലോക നേതാവാകാന്‍! എംടിക്ക് പിന്നാലെ മോദിയെ വിമര്‍ശിച്ച് മുകുന്ദന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം മുകുന്ദനും രംഗത്ത്. മോദി നോട്ട് നിരോധിച്ചത് ലോക നേതാവാകാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് മുകുന്ദന്‍. ഇത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തും വായനയുമാറിയാത്ത 35 കോട് ജനങ്ങളോടാണ് മോദി ഡിജിറ്റലാകാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചേരികളില്‍ സ്ത്രീകള്‍ ആര്‍ത്ത രക്തം പുരണ്ട വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ പോലും വെള്ളമില്ലാതെ കഷ്ടപ്പെടുന്ന കാര്യമാണ് മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് മുമ്പ് അവിടത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് മുകുന്ദന്‍ പറയുന്നു. ഇത്തരം പരാതികള്‍ക്ക് പരിഹാരം കണ്ടിട്ട് വേണമായിരുന്നു നോട്ട് നിരോധനം നടപ്പാക്കേണ്ടിയിരുന്നതെന്നും മുകുന്ദന്‍.

M mukundan

കൂടാതെ ദേശീയഗാന വിവാദത്തില്‍ കമലിനെ വിമര്‍ശിച്ച ബിജെപി നേതാവിനെയും മുകുന്ദന്‍ വിമര്‍ശിച്ചു. രാജ്യംവിടണമെന്ന് കമലിനോട് ആവശ്യപ്പെട്ട ബിജെപി നേതാവിന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് മുകുന്ദന്‍ പറഞ്ഞു.

മോദിയുടെ നോട്ട് നിരോധനത്തെ തുഗ്ലക്ക് പരിഷ്‌കാരമായി പരിഹസിച്ചുകൊണ്ടായിരുന്നു എംടിയുടെ വിമര്‍ശനം. നോട്ട് നിരോധനത്തിനെതിരായ തോമസ് ഐസക്കിന്റെ പുസ്തക പ്രകാശനച്ചടങ്ങിനിടെയാണ് എംടി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇതിനെതിരെ എംടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

English summary
famous writer m mukundan criticises modi on note ban issue.
Please Wait while comments are loading...