കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തില്‍ തലപൊക്കുന്ന പാതാള ലോകത്തിന്റെ തെളിവ്'; നരബലിയില്‍ പ്രതികരിച്ച് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവല്ലയിലെ നരബലി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സി പി എം നേതാവ് എം എ ബേബി. കേരള സമൂഹത്തില്‍ തലപൊക്കുന്ന പാതാളലോകത്തിന്റെ തെളിവാണ് നരബലിയെന്ന് എം എ ബേബി പറഞ്ഞു. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തില്‍ അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതില്‍ എന്തുകാര്യമെന്ന് എം എ ബേബി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചു. എം എ ബേബിയുടെ വാക്കുകളിലേക്ക്..

baby

നിര്‍ധനരായ രണ്ടു സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടിയിട്ട് നരബലി നടത്തി ദൈവപ്രീതികൈവരിച്ചു എന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നും കരുതുന്ന ആളുകള്‍ കൂടി ജീവിക്കുന്ന നമ്മുടെ സമൂഹത്തിന് കാര്യമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് നാം ആദ്യം അംഗീകരിക്കണം. നവോത്ഥാന കേരളത്തിന്റെ പഴയകാല മഹിമകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

സൂര്യന്റെ രാശിമാറ്റം അടിപൊളിയാക്കും; നിങ്ങളുടെ സൗഭാഗ്യ ദിവസങ്ങള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍സൂര്യന്റെ രാശിമാറ്റം അടിപൊളിയാക്കും; നിങ്ങളുടെ സൗഭാഗ്യ ദിവസങ്ങള്‍, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

കേവലലാഭംമാത്രം ലക്ഷ്യംവച്ചു നീങ്ങുന്ന തീവ്രമുതലാളിത്തത്തിന്റെയും ഹിന്ദുത്വ വര്‍ഗ്ഗീയ രാഷ്ട്രീയമേല്‌ക്കോയ്മയുടെയും ഈ കാലത്ത് കേരളനവോത്ഥാനത്തിന്റെ പുരോഗമന- ശാസ്ത്ര ബോധത്തില്‍ ഉറച്ച മൂല്യങ്ങള്‍ വെല്ലുവിളി നേരിടുകയാണ്.
കേരളസമൂഹത്തില്‍ തലപൊക്കുന്ന ഒരു പാതാളലോകത്തിന്റെ തെളിവാണ് ഈ നരബലി. പുറമെ പുരോഗമനവാദിയും കലാസാഹിത്യ ആസ്വാദകരുമൊക്കെ ആയിരിക്കുന്ന മലയാളിയുടെ ഉള്ളിലെ പ്രാകൃത അന്ധവിശ്വാസിയെയും വലിയ പണത്തോടുള്ള അത്യാര്‍ത്തിക്കാരനെയും ഈ സംഭവം വലിച്ചു പുറത്തിടുന്നു.

'ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല ,നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല'; എൽദോസ് കുന്നപ്പിള്ളി'ക്രിമിനലുകൾക്ക് ജൻഡർ വ്യത്യാസമില്ല ,നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല'; എൽദോസ് കുന്നപ്പിള്ളി

സര്‍ക്കാരിനോ പോലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്‌നത്തിന്റെ കാതലിനെ നേരിടാനാവൂ.
അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തില്‍ അരക്ഷിതാവസ്ഥ യിലുള്ള തുരുത്തുകള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതില്‍ എന്തുകാര്യം? പാലക്കാട് രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതും പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിര്‍ധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളില്‍ ആണ്.

ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍..ഒടുവില്‍ പരിഹാരം, ആശ്വാസംദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍..ഒടുവില്‍ പരിഹാരം, ആശ്വാസം

വൈകുന്നേരത്തെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളില്‍ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

English summary
MA Baby Says Human sacrifice in Ilantoor is a proof of an underworld in Kerala society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X