മധു കേസ്: കൂറുമാറിയവര്‍ കുടുങ്ങും..; നടപടിയെടുക്കണമെന്ന് കോടതി
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ കൂറുമാറിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി. കൂറുമാറിയ 24 സാക്ഷികള്‍ക്ക് എതിരെ കേസ് നടപടിക്ക് ആണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി സ്‌റ്റേ നീങ്ങിയാല്‍ തുടര്‍നടപടി സ്വീകരിക്കാം എന്നും കോടതി പറഞ്ഞു. കേരളത്തെ ഞെട്ടിച്ച മധു കൊലപാതകത്തില്‍ സമാനകളില്ലാത്ത വിധമാണ് സാക്ഷികള്‍ കൂറുമാറിയിരുന്നത്.
ആകെ 127 സാക്ഷികള്‍ ആയിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 24 സാക്ഷികളും കൂറുമാറിയിരുന്നു. ഇത് പ്രോസിക്യൂഷനെ കുറച്ചൊന്നുമല്ല വലച്ചത്. കേസില്‍ വിചാരണ തുടങ്ങിയത് മുതല്‍ തുടര്‍ച്ചയായി സാക്ഷികള്‍ കൂറുമാറുകയായിരുന്നു. സാക്ഷികളില്‍ പലരേയും പ്രതികളും കൂട്ടാളികളും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂറുമാറ്റുകയായിരുന്നു. സാക്ഷികളില്‍ പലരും കോടതിയില്‍ എത്തിയതു പോലും പ്രതികള്‍ക്കൊപ്പമാിരുന്നു.

സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെയാണ് കൂറുമാറ്റം ഒരു പരിധി വരെ തടയാന്‍ സാധിച്ചത്. കക്കി മൂപ്പന്‍ ഉള്‍പ്പടെയുള്ള സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. എന്നാല്‍ കോടതിയില്‍ കൂറുമാറിയ സാക്ഷി കക്കി മൂപ്പന്‍ പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുകയായിരുന്നു. എട്ട് പേര്‍ രഹസ്യ മൊഴിയായിരുന്നു നല്‍കിയത്. ഇവരില്‍ തന്നെ ഒരാളൊഴികെ എല്ലാവരും കൂറുമാറി.
കഹസ്യമൊഴി നല്‍കിയ 8 പേരില്‍ 13-ാം സാക്ഷി സുരേഷ് കുമാര്‍ മാത്രമാണ് തന്റെ മുന്‍ മൊഴിയില്‍ ഉറച്ചു നിന്നത്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെ ആണ് രാജേഷ് എം. മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കപ്പെടുന്നത്. ഇതോടെ കേസില്‍ കുറച്ച് കൂടി പഴുതുകള്‍ അടക്കാന്‍ സാധിച്ചു. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ പ്രതികളും സാക്ഷികളും പൊലീസ് നിരീക്ഷണത്തിലായി.
ജാമ്യത്തില്‍ പുറത്തുള്ള പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരാണ് എന്നതും സാക്ഷികളിലേറെയും പ്രതികളെ ആശ്രയിച്ചു കഴിയുന്നവരാണ് എന്നതും മുതലാക്കിയാണ് കൂറുമാറ്റം നടന്നത്. എന്നാല്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ പ്രതികളുടെ ഫോണ്‍ കോളുകളും പണമിടപാടുകളും പൊലീസ് പരിശോധിച്ചു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് വ്യക്തമാകുകയും ചെയ്തു.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
കൂറുമാറ്റം നടന്നെന്ന് വന്നതോടെ 12 പ്രതികളുടെ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് മധു കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയത്. ഇന്ന് 13 പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവും പിഴയും കോടതി വിധിക്കുകയും ചെയ്തു. 16-ാം പ്രതി മുനീറിന് എതിരെ മൂന്ന് മാസം തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു ചുമത്തിയത്. ഇത് വിചാരണ കാലയളവില്‍ പൂര്‍ത്തിയാക്കിയതിനാല്‍ 500 രൂപ പിഴ അടച്ചാല്‍ മാത്രം മതി.












Click it and Unblock the Notifications