മഹാരാജാസ് സംഭവം: മുഖ്യമന്ത്രിയ്ക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: മഹാരാജാസ് കോളേജ് അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. മഹാരാജാസ് ക്യാമ്പസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എഫഐആറിലെ വിവരങ്ങള്‍ എല്ല പിണറായി പറഞ്ഞതെന്നും ഇവര്‍ പറയുന്നു.

Pinarayi Vijayan

പിടിതോമസും, ഹൈബി ഈഡനുമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. അന്വേഷണം വഴി തിരിച്ച് വിടാനും, ചിലരെ രക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിയ്ക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് എം സ്വരാജ് എംഎല്‍എ ക്രമപ്രശ്‌നം ഉന്നയിച്ചു. മഹാരാജാനിന്ന് മാരാകായുധങ്ങള്‍ കണ്ടെത്തിയെന്ന പ്രതിപ്ഷത്തിന്‌റെ വാദം പച്ചക്കള്ളമാണെന്നാണ് ഭരണപക്ഷം സഭയില്‍ പറഞ്ഞു.

English summary
Maharaja's college issue, Opposition against CM.
Please Wait while comments are loading...