ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

  • By: Desk
Subscribe to Oneindia Malayalam
നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റി | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പുതിയ ട്വിസ്റ്റ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ദിലീപിന് അനുകൂലമായി കാര്യങ്ങള്‍ നീങ്ങുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കി കേസിലെ മുഖ്യസാക്ഷി തന്റെ മൊഴി മാറ്റി.

നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. ഇത് അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ദിലീപിന് അനുകൂലം

ദിലീപിന് അനുകൂലം

ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴി ദിലീപിന് അനുകൂലാമാണെന്നതാണ് ശ്രദ്ധേയം. നേരത്തേ പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ് ഇയാള്‍ ഇപ്പോള്‍ നല്‍കിയത്.

ആദ്യം നല്‍കിയ മൊഴി

ആദ്യം നല്‍കിയ മൊഴി

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിരുന്നതായും തുടര്‍ന്നു ദിലീപിനെയും കാവ്യയെയും അന്വേഷിച്ചിരുന്നുവെന്നുമാണ് ഇയാള്‍ നേരത്തേ നല്‍കിയിരുന്ന മൊഴി.

മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി

മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി

മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോളാണ് ഇയാള്‍ മൊഴി മാറ്റിയത്. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് ജീവനക്കാരന്റെ പുതിയ മൊഴി.

അന്വേഷണസംഘത്തിനു ലഭിച്ചു

അന്വേഷണസംഘത്തിനു ലഭിച്ചു

ലക്ഷ്യയിലെ ജീവനക്കാരന്‍ മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്്. മൊഴിമാറ്റത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

ജാമ്യത്തിലിറങ്ങും മുമ്പ്

ജാമ്യത്തിലിറങ്ങും മുമ്പ്

ദിലീപ് ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി പുറത്തിറങ്ങുന്നതിനു മുമ്പാണ് മുഖ്യസാക്ഷി മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി മാറ്റിയത്.

ഡ്രൈവര്‍ ഫോണ്‍ ചെയ്തു

ഡ്രൈവര്‍ ഫോണ്‍ ചെയ്തു

കാവ്യയുടെ ഡ്രൈവറുടെ ഫോണില്‍ നിന്നും 41 തവണ കേസിലെ മുഖ്യസാക്ഷിയെ വിളിച്ചതായി നേരത്തേ പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

സുനിയുടെ കത്ത്

സുനിയുടെ കത്ത്

നേരത്തേ സുനി ജയിലില്‍ നിന്നും ദിലീപിന് എഴുതിയതെന്നു പറയപ്പെടുന്ന കത്തിലും താന്‍ ലക്ഷ്യയില്‍ പോയിരുന്ന കാര്യം കുറിച്ചിരുന്നു. എന്നാല്‍ ലക്ഷ്യയിലെ ജീവനക്കാരന്‍ ഇപ്പോള്‍ മൊഴി മാറ്റിയതോടെ സുനി ഇവിടെ വന്നിരുന്നുവെന്നു തെളിയിക്കുക അന്വേഷണസംഘത്തിന് ദുഷ്‌കരമാവും.

അഭിഭാഷകനുമായി ഫോണില്‍ സംസാരിച്ചു

അഭിഭാഷകനുമായി ഫോണില്‍ സംസാരിച്ചു

ദിലീപുമായി ബന്ധമുള്ള കൊച്ചിയിലെ ഒരു അഭിഭാഷകനുമായി ലക്ഷ്യയിലെ ജീവനക്കാരന്‍ ഫോണ്‍ സംസാരിച്ചിരുന്നതിന്റെ തെൡവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതാണോ ഇയാളുടെ മൊഴി മാറ്റത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഒരേ ടവര്‍ ലൊക്കേഷനില്‍

ഒരേ ടവര്‍ ലൊക്കേഷനില്‍

മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനു മുമ്പ് ഈ അഭിഭാഷകനും ലക്ഷ്യയിലെ ജീവനക്കാരനും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷനു കീഴില്‍ വന്നിരുന്നതായും അന്വേഷണസംഘത്തിനു തെളിവ് കിട്ടിയിട്ടുണ്ട്.

കുറ്റപത്രം വൈകാന്‍ കാരണം

കുറ്റപത്രം വൈകാന്‍ കാരണം

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണം ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴി മാറ്റിയതാണെന്നുമുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്.

മുഖ്യ കണ്ണി

മുഖ്യ കണ്ണി

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള മുഖ്യ കണ്ണിയായിരുന്നു ലക്ഷ്യയിലെ ജീവനക്കാരന്‍. ഇയാള്‍ മൊഴി മാറ്റിയതോടെ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തേ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുക പോലീസിന് ബുദ്ധിമുട്ടാവും.

ദിലീപ് ഒന്നാം പ്രതി

ദിലീപ് ഒന്നാം പ്രതി

നേരത്തേ കേസില്‍ പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 കോടതി നേരത്തേ പറഞ്ഞു

കോടതി നേരത്തേ പറഞ്ഞു

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കം കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

English summary
Actress attacked case: main witness changed statement.
Please Wait while comments are loading...