പാളത്തില്‍ അറ്റകുറ്റപ്പണി; 10 ദിവസം ട്രെയ്ന്‍ സമയങ്ങളില്‍ മാറ്റം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റെയ്ല്‍വേ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ജനുവരി 1 മുതല്‍ 10 തീയതിവരെ വിനിധ ട്രെയ്‌നുകളുടെ സമയത്തില്‍ മാറ്റം. മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിന് മംഗളൂരുവില്‍നിന്ന് പുറപ്പെടും. കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് 35 മിനിറ്റ് വൈകി 3.10ന് കണ്ണൂരില്‍നിന്നും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി 3.20ന് കണ്ണൂരില്‍നിന്നും പുറപ്പെടും.

ഒടുവില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും പറഞ്ഞു; മിഠായിത്തെരുവില്‍ വാഹനങ്ങള്‍ വേണ്ട

കോയമ്പത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയിലും മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയിലും യാത്ര അവസാനിപ്പിക്കും. ജനുവരി 3, 10 തീയതികളില്‍ മുംബൈ ലോകമാന്യതിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് രണ്ടു മണിക്കൂറും 30 മിനിറ്റും വൈകിയായിരിക്കും ഓടുക.

rail

പൂണെ-എറണാകുളം പ്രതിവാര എക്‌സ്പ്രസ് 1, 4, 8 തീയതികളില്‍ ഒരു മണിക്കൂറും 35 മിനിറ്റും വൈകിയോടും. ദാദര്‍-തിരുനെല്‍വേലി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് 6ാം തീയതി 45 മിനിറ്റ് വൈകിയോടുമെന്നും ദക്ഷിണ റെയ്ല്‍വേ പാലക്കാട് ഭാഗം അറിയിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Maintenance work of railway track-train time changed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്