Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാനെതിരെയെന്ന് പ്രഖ്യാപനം: അഫ്ഗാൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോയും പൃഥ്വിരാജും

കൊച്ചി: താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരമുറപ്പിച്ചതോടെ താലിബാൻ ജനതയ്ക്ക് ഐക്യധാർഢ്യവുമായി മലയാളി താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കിക്കൊണ്ടുള്ള അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്റ കരീമി കഴിഞ്ഞ ദിവസം പങ്കുവെച്ച കത്ത് പങ്കുവെച്ചുകൊണ്ടാണ് ഇരു താരങ്ങളും സോഷ്യൽ മീഡിയയിൽ ഐക്യധാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1


അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ലോകത്തെമ്പാടുമുള്ള സിനിമാ പ്രവർത്തകരോടും സിനിമാ ആരാധകരോടും സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് സഹ്റ കരീമിയുടെ പോസ്റ്റ്. ടോവിനോയും പൃഥ്വിരാജും പോസ്റ്റിട്ടതോടെ നിരവധി പേരാണ് അഫ്ഗാൻ ജനതയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. അതേ സമയം താലിബാനെ പിന്തുണയ്ക്കുന്ന കമന്റുകളും പോസ്റ്റുകൾക്ക് താഴെയുണ്ട്.

2

താലിബാന്‍ അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചുമാണ് പ്രധാനമായും അവർ വെളിപ്പെടുത്തിയിട്ടുള്ളത്. താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വെറും പൂജ്യം ആയിരുന്നു. എന്നാൽ യുഎസ് സൈന്യം താലിബാൻ ആധിപത്യം അവസാനിപ്പിച്ചതോടെ അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തിയെന്നും അവർ പറയുന്നു. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിലെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

3

ഇത് അഫ്ഗാനിസ്താനെക്കുറിച്ച് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണെന്നും അവർ പറയുന്നു. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ രാജ്യത്തെ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ താലിബാന്‍ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയാണ്, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി വില്‍ക്കുകയാണ്. പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ വൃത്തിഹീനമായ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവിടെ പാല്‍ പോലും ലഭിക്കാനില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന അവസ്ഥയിലാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

4

ഏറെ നാളുകളായി ലോകം ഇതിനോടെല്ലാം കടുത്ത നിശബ്ദതയാണ് പാലിക്കുന്നതെന്ന് അറിയാമെങ്കിലും അഫ്ഗാന്‍ ജനതയെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് തെറ്റാണ്. അഫ്ഗാന് പുറത്തുള്ള ലോകം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കാനായി സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. താൻ പങ്കുവെക്കുന്ന ഇക്കാര്യങ്ങളെല്ലാം ദയവായി ഇക്കാര്യങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനും സോഷ്യല്‍ മീഡിയയില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളെക്കുറിച്ച് എഴുതാനുമായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. ലോകം ഞങ്ങളോട് മുഖം തിരിക്കരുതെന്നും അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കലാകാരന്മാര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലോകത്തിന്റെ പിന്തുണയും ശബ്ദവും ആവശ്യമാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ട ഏറ്റവും വലിയ സഹായം ഇതാണെന്നും അവർ പറയുന്നു.

5

തുടർച്ചയായ ആക്രമണത്തിലൂടെ അഫ്ഗാനിസ്താനിൽ അധികാരം സ്ഥാപിച്ച താലിബാനെ പിന്തുണയ്ക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഗായകനായ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന താലിബാനെ പിന്തുണയ്ക്കുന്നവർ തന്നെ അൺഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. 'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.

6

കൂടാതെ അത് സംഭവിച്ചപ്പോൾ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോൾ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തിൽ ബാലൻസിംഗ് ചെയ്ത് കമന്റ് ഇട്ടാൽ ഡിലീറ്റ് ചെയ്യുമെന്നും ബ്ലോക്ക് ചെയ്യുമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ഹരീഷ് ശിവരാമകൃഷ്ണന്റെ ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഗായിക സിതാര കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. താലിബാനെ പിന്തുണയ്ക്കുന്നവർക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

7

മുന്‍ എംഎല്‍എ വിടി ബല്‍റാമും താലിബാനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പമാണ് താനെന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+