ട്രെയിന്‍ ബാത്ത്റൂം ബെഡ്റൂമാക്കി... മലയാളി വിദ്യാര്‍ഥികളെ പോലീസ് പൊക്കി

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ട്രെയിനിലെ ബാത്ത്‌റൂമില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍. ശബരി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശികളായ വിദ്യാര്‍ഥികളെയാണ് പോലീസ് പിടികൂടിയത്. ഇരുവരും ഹൈദരാബാദ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു.

വിവാഹിതയായ സഹോദരി കാമുകനൊപ്പം മുങ്ങി... സഹോദരന്‍ ചെയ്തത്, വെട്ടി, കാമുകന്റെ അച്ഛനെ!!

രാജീവ് വധം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു, ഉത്തരം ഒന്നു മാത്രം... പോലീസ് വലയുന്നു

1

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്. തൃശൂരില്‍ നിന്നു ട്രെയിന്‍ പുറപ്പെട്ടതു മുതല്‍ ബാത്ത് റൂമില്‍ നിന്നും അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടിരുന്നു. ഇതു കേട്ട് കോച്ചിലെ യാത്രക്കാര്‍ പരിശോധന നടത്തി. തുടര്‍ന്നാണ് ബാത്ത്‌റൂം അകത്തു നിന്നു പൂട്ടിയതായി മനസ്സിലായത്. ഇതേ തുടര്‍ന്നു യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2

പോലീസ് എത്തി ബാത്ത്‌റൂമിന്റെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട മലയാളി വിദ്യാര്‍ഥികളെ കൈയോടെ പൊക്കിയത്. മാതാപിതാക്കളെ അറിയിച്ച ശേഷം ഇരുവരെയും പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

English summary
Malayalee students caugt by police from train's bathroom.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്