കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ബൈക്ക് റൈസറുടെ മരണത്തിന് പിന്നില്‍ ഭാര്യ; പിടികൂടി രാജസ്ഥാന്‍ പൊലീസ്

Google Oneindia Malayalam News

ജയ്സാല്‍മര്‍: മലയാളിയായ അന്താരാഷ്ട്ര ബൈക്ക് റൈസര്‍ അഷ്ബാഖ് മോന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭാര്യ സുമേര പര്‍വേസ് ആണ് അഷ്ബാഖിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇവരെ ജയ്സാല്‍മറിലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2018 ഓഗസ്റ്റ് 16നാണ് ന്യൂമാഹി വേലയുധന്‍ മൊട്ട സ്വദേശിയായ അഷ്ബാഖ് മോന്‍ മരിച്ചത്. രാജസ്ഥാനില്‍ അന്താരാഷ്ട്ര ബൈക്ക് റൈസിനുള്ള പരിശീലനത്തിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ അഷ്ബാഖ് മരിച്ചുവെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ പിന്നീട് സംശയം തോന്നി അഷ്ബാഖിന്റെ സഹോദരന്‍ ടികെ അര്‍ഷാദും, അമ്മ സുബൈദയും പരാതി നല്‍കുയായിരുന്നു. പരാതിയില്‍ എസ്പി അജയ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഷ്ബാഖ് കൊലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

 bikeracerdeatharrest

ഇതിന് പിന്നാലെ സുമേര പൊലീസിന്റെ കണ്ണില്‍പ്പെടാതെ ഒളിച്ചുകഴിയുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ ഒളിച്ചുനടന്നത്. സുമേര ഇടയ്ക്കിടെ ലോക്കേഷനുകളും ഫോണ്‍ സിം മാറ്റിയിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തില്‍ സുമേര ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഒളിവിലാണ്.സൈബര്‍ സെല്‍ സഹായത്തോടെയാണ് സുമേര ബംഗളൂരുവില്‍ ഉണ്ടെന്ന് മനസിലാക്കിയത്. രാജസ്ഥാന്‍ പൊലീസ് ഇവരെ മെയ് 13നാണ് അറസ്റ്റ് ചെയ്തത്.

ട്വന്റി ട്വന്റിസഖ്യം ബൂര്‍ഷ്വാസികളെന്ന് എംവി ഗോവിന്ദന്‍, വോട്ടുകള്‍ പൂര്‍ണമായും പ്രതീക്ഷിക്കുന്നില്ലട്വന്റി ട്വന്റിസഖ്യം ബൂര്‍ഷ്വാസികളെന്ന് എംവി ഗോവിന്ദന്‍, വോട്ടുകള്‍ പൂര്‍ണമായും പ്രതീക്ഷിക്കുന്നില്ല

2018 ഓഗസ്റ്റ് 18ന് മലയാളിയായ സുമേര സജ്ഞയ് കുമാര്‍,, അബ്ദുള്‍ സാദിഖ് , വിശ്വാസ് എസ്ഡി എന്നിവര്‍ക്കൊപ്പം ജയ്സാല്‍മറില്‍ ഇന്ത്യ ബജാജ് റാലി 2018 ല്‍ പങ്കെടുക്കാനാണ് അഷ്ബാഖ് എത്തിയത്. പരിശീലനത്തിനിടെ മരുഭൂമിയില്‍ വെച്ച് ഭര്‍ത്താവിനെ കാണാതായെന്നും, പിന്നാലെ മരിച്ചെന്ന് വിവരം തനിക്ക് ലഭിച്ചെന്നുമാണ് സുമേര പൊലീസില്‍ അറിയിച്ചത്. അഷ്ബാഖിന്റെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് സജ്ഞയ് കുമാര്‍, വിശ്വാസ് എസ്ഡി എന്നിവര്‍ക്ക് അഷ്ബാഖിന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്.

'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ

മൃതദേഹം നാട്ടിലെത്തിക്കാതെ രാജസ്ഥാനില്‍തന്നെ കബറടക്കിയത് ബന്ധുക്കളില്‍ സംശയമുണ്ടാക്കി. ഇതിന് പിന്നാലെ അഷ്ബാഖിന്റെ അക്കൗണ്ടില്‍നിന്ന് 68 ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഇതും സംശയത്തിന് കാരണമായി. ദുബായ് ഇസ്ലാമിക് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു അഷ്ബാഖ്.

English summary
malayali bike racer murder rajasthan police arrest his wife and friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X