മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്...

  • By: Afeef
Subscribe to Oneindia Malayalam

തൊടുപുഴ: മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇടുക്കി കട്ടപ്പന സ്വദേശികളാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്.

ഇടുക്കി നേര്യമംഗലത്തിന് സമീപം നീണ്ടപാറയില്‍ വെച്ചാണ് മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. രണ്ട് കുട്ടികളും കാറിനുള്ളിലുണ്ടായിരുന്നു. നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

accident

അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം കോതമംഗലം ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട നാലുപേരുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
car accident in neriyamangalam, seven malayatoor pilgrims injured.
Please Wait while comments are loading...