കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റത്തീന മുസ്ലിം ആണോ? എങ്കില്‍ ഫ്‌ളാറ്റ് തരാന്‍ ബുദ്ധിമുട്ടായിരിക്കും; ദുരനുഭവം പങ്കുവെച്ച് സംവിധായിക

Google Oneindia Malayalam News

കൊച്ചി: മുസ്ലിമാണെന്ന കാരണത്താല്‍ താമസിക്കാന്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കുന്നില്ലെന്ന് സംവിധായിക റത്തീന ഷെര്‍ഷാദ്. ഫേസ്ബുക്കിലാണ് റത്തീന തന്റെ ദുരനുഭവം പങ്കുവെച്ചത്. മമ്മൂട്ടി-പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുഴു എന്ന സിനിമയുടെ സംവിധായികയാണ് റത്തീന.

മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്നെന്നാണ് റത്തീന പറയുന്നത്. ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗിക്കെതിരെ ബ്രാഹ്മണ നേതാവിനെ ഇറക്കാന്‍ എസ്പി? ഗൊരഖ്പൂരില്‍ അട്ടിമറിക്ക് അഖിലേഷ് യാദവ്യോഗിക്കെതിരെ ബ്രാഹ്മണ നേതാവിനെ ഇറക്കാന്‍ എസ്പി? ഗൊരഖ്പൂരില്‍ അട്ടിമറിക്ക് അഖിലേഷ് യാദവ്

1

'റത്തീന പറയുമ്പോ? മുസ്ലിം അല്ലല്ലോ ല്ലേ? എന്നാണ് ഫ്‌ളാറ്റ് അന്വേഷിക്കുമ്പോള്‍ നേരിടുന്ന ചോദ്യമെന്ന് അവര്‍ പറയുന്നു. അതേ എന്ന് മറുപടി കൊടുക്കുമ്പോള്‍ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം! എന്നാണ് തിരിച്ച് മറുപടി ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഏഴ് വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിബന്ധനയും പലരും വെക്കുന്നതായും റത്തീന പറയുന്നു. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായിക എന്ന നിലയില്‍ ഏറെ പ്രശസ്തയാണ് റത്തീന. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചും പരിചയമുള്ളയാളാണ് റത്തീന.

2

മമ്മൂട്ടി ചിത്രമായ പുഴു ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കി കാണുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആകാംക്ഷയുണര്‍ത്തുന്ന പശ്ചാത്തല സംഗീതവും നിഗൂഢതയുണര്‍ത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രവുമാണ് ടീസറിലുള്ളത്. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്നു എന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് പുഴുവെന്നും എത്രയും വേഗം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

3

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദിന്റേതാണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമാകുന്നുണ്ട്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

4

അതേസമയം മുസ്ലീമായതിന്റെ പേരില്‍ വീട് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പങ്കുവെച്ച റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

'റത്തീന ന്ന് പറയുമ്പോ??'
'പറയുമ്പോ? '
മുസ്ലിം അല്ലല്ലോ ല്ലേ?? '
'യെസ് ആണ്...'
' ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!'
കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
'ബാ.. പോവാം ....'

Recommended Video

cmsvideo
ദുൽഖറിന് കോവിഡ് പോസിറ്റീവ്..സിനിമാക്കാരെ കടന്ന് പിടിച്ച് കോവിഡ്

English summary
Director Ratheena Shershad says she is not getting a flat to live in because she is a Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X