• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂര്യക്ക് ആശംസ നേര്‍ന്ന് അന്‍പുടന്‍ ദേവ; മമ്മൂട്ടിയുടെ ആശംസ ഏറ്റെടുത്ത് രജനീകാന്ത് ആരാധകര്‍

Google Oneindia Malayalam News

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും. രക്തസമ്മര്‍ദ്ദത്തിലെ ക്രമാതീതമായ ഏറ്റക്കുറച്ചിലുകളെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലാണ് രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരേയുള്ള പരിശോധനാ ഫലങ്ങളില്‍ രജനീകാന്തിന്‍റെ ആരോഗ്യ നിലതൃപ്തികരമായതിന്‍റെ പശ്ചാത്തലത്തില്‍ താരത്തെ ഇന്ന് വൈകീട്ടോ നാളെ രാവിയെ അദ്ദേഹം ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന രജനീകാന്തിന് സൗഖ്യം ആശംസിച്ച് പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതില്‍ മമ്മൂട്ടി നേര്‍ന്ന ആശംസ രജനീകാന്തിന്‍റെ ആരാധകര്‍ വലിയ തോതില്‍ ഏറ്റെടുത്തിരിക്കുകയാണ്.

രജനീകാന്തിനൊപ്പം

രജനീകാന്തിനൊപ്പം

രജനീകാന്തിനൊപ്പം അഭിനയിച്ച ദളപതിയിലെ കഥാപാത്രങ്ങളുടെ പേരിലായിരുന്നു മമ്മൂട്ടി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന് രോഗ സൗഖ്യം ആശംസിച്ചത്. . 'ഗെറ്റ് വെല്‍ സൂണ്‍ സൂര്യ, അന്‍പുടന്‍ ദേവ', എന്നായിരുന്നു രജനിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്. ഇതോടെ രജനീകാന്ത് ആരാധകര്‍ ഉള്‍പ്പേടേയുള്ളവര്‍ മമ്മൂട്ടിയുടെ ആശംസകള്‍ ഏറ്റെടുത്ത് രംഗത്ത് എത്തുകയായിരുന്നു.

മമ്മൂട്ടിയുടെ ദേവ

മമ്മൂട്ടിയുടെ ദേവ

ഫേസ്ബുക്കില്‍ 80,000ല്‍ ഏറെ ലൈക്കുകളും 1700ല്‍ ഏറെ ഷെയറുകളും ലഭിച്ചപ്പോള്‍ ട്വിറ്ററിലും വലിയ സ്വീകരണമാണ് മമ്മൂട്ടിയുടെ ചിത്രത്തിന് ലഭിച്ചത്. ട്വിറ്ററില്‍ രജനി ആരാധകര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. 72,000ല്‍ ല്‍ അധികം ലൈക്കുകളും 13,000ല്‍ അധികം ഷെയറുകളുമാണ് ട്വിറ്ററില്‍ ലഭിച്ചത്. 1991ല്‍ മണിരത്നത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായ മണി രത്നം ചിത്രമായ 'ദളപതി'യില്‍ രജനീകാന്ത് 'സൂര്യ'യും മമ്മൂട്ടി ദേവരാജ് എന്ന ' കഥാപാത്രത്തേയുമായിരുന്നു അവതരിപ്പിച്ചത്.

രജനീകാന്തിനെ പരിശോധിക്കും

രജനീകാന്തിനെ പരിശോധിക്കും

അതേസമയം, ഇന്ന് ഉച്ച കഴിഞ്ഞി ഉച്ചകഴിഞ്ഞ്‌ ഡോക്ടര്‍മാരുടെ സംഘം വീണ്ടും രജനീകാന്തിനെ പരിശോധിക്കും. എന്നിട്ട്‌ മാത്രമേ ആശുപത്രി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലുങ്കാന ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്‍, ടിഡിപി നേതാവ്‌ എന്‍ ചന്ദ്രബാബു നായ്‌ഡു നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ എന്നിവരും രജനീകാന്തിന് സൗഖ്യം ആംശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അണ്ണാത്ത

അണ്ണാത്ത

പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിലായിരുന്നു രജനീകാന്ത്. സെറ്റിലെ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അന്നുമുതൽ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു, വെള്ളിയാഴ്ച രാവിലെ രക്തസമ്മർദ്ദത്തില്‍ വലിയ തോതില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 രണ്ടാഴ്ച ക്വാറന്‍റീനില്‍

രണ്ടാഴ്ച ക്വാറന്‍റീനില്‍

രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലും ക്ഷീണവും അല്ലാതെ അദ്ദേഹത്തിന് കൊവിഡ് ഉള്‍പ്പടേയുള്ള മറ്റ് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഡിസംബര്‍ 22 ന് രജനീകാന്തിനെ കൊവിഡ് പരിശോധനയക്ക് വിധേയമാക്കിയിരുന്നു. പരിശോധാന ഫലം നെഗറ്റീവ് ആയെങ്കിലും സെറ്റിലെ മറ്റ് നാല് പേര്‍ക്ക് പോസീറ്റീവ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും രണ്ടാഴ്ച ക്വാറന്‍റീനില്‍ പോവുകയായിരുന്നു.

നയന്‍താരയും

നയന്‍താരയും

സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തേയുടെ ചിത്രീകരണം ഡിസംബർ പതിനാലിനാണ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. നയന്‍താരയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ നായികമരായി എത്തുന്നത്. ഹൈദരാബാദിലെ സെറ്റിലുണ്ടായിരുന്നു നയന്‍താരയേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നയന്‍താരയക്കും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

English summary
Mamooty wishes rajanikanth, message getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion