പത്ത് രൂപക്ക് വിഭവസമൃദ്ധമായ ഊണ് കിട്ടിയാലോ; കൊച്ചിക്ക് വന്നാല്‍ അതും കിട്ടും, മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: സാമ്പാറും അച്ചാറും കൂട്ടി ഒരു ഊണ്‍ കിട്ടിയാലോ അതും പത്ത് രൂപക്ക്. ഇത് കേള്‍ക്കുമ്പോള്‍ തന്നെ ആര്‍ക്കും അതിശയം തോന്നും. എന്നാല്‍ അങ്ങനെ ഒരു ഹോട്ടല്‍ തുറന്നിരിക്കുകയാണ് കൊച്ചിയില്‍. 10 രൂപക്ക് ഉച്ചഭക്ഷണവുമായി സമൃദ്ധി കൊച്ചി എന്ന പദ്ധതി പ്രകാരമാണ് ഉപ്പേരിയും, ചോറും, അച്ചാറും, കറികളും അടങ്ങുന്ന ഭക്ഷണം ലഭ്യമാക്കുക. പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജു വാര്യര്‍ നിര്‍വഹിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായിരുന്നു വിശപ്പ് രഹിത കൊച്ചി. ഈ ആശയത്തിന്റെ ഭാഗമായാണ്. സമൃദ്ധി കൊച്ചി നടപ്പാക്കുന്നത്. 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയുള്‍പ്പെടെ നോര്‍ത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടല്‍ കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കൊച്ചിയിലത്തുന്നവര്‍ ആരം പട്ടിണികിടക്കരുത് എന്ന ഉദ്ദേശവും പദ്ധതിക്കുണ്ട്. കോവിഡ് കാലത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനും എത്തിക്കുന്നതിനുമായി ധാരാളം സാമൂഹ്യ അടുക്കളകള്‍ പ്രവര്‍്തതിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതിക്ക് കൊച്ചി കോര്‍പ്പറേഷന്‍ രൂപം നല്‍കിയത്. കൊച്ചി നഗരത്തില്‍ ചെറിയ ജോലിക്കായി എത്തുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സംരംഭം. ഹോട്ടലില്‍ കയറിയാന്‍ അവരുടെ ഒരു ദിവസത്തെ വേതനത്തിന്റെ പകുതി തന്നെ കൊടുക്കേണ്ടി വരും അതിനാല്‍ പലരും വീട്ടില്‍ നിന്ന് ഭക്ഷണം പൊതിഞ്ഞ് കൊണ്ട് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.. അത്തരക്കാര്‍ക്ക് 10 രൂപക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശവും ഇതിന് പുറകിലുണ്ട്.
കൊച്ചി കോര്‍പ്പറേഷന്റെ ഈ ഉദ്ദ്യമത്തിന് സഹായവും പ്രോത്സാഹനവുമായി നിരവധി പോരാണ് എത്തുന്നത്. മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകുന്ന ഈ പ്രവര്‍ത്തി മുന്നോട്ട് കൊണ്ടു പോകാനുള്ള സഹായ വാഗ്ദാനവുമായും ഒരുപാട് പേര്‍ സമീപിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. തുടക്കത്തില്‍ ഉച്ചഭക്ഷണവും പ്രാതലുമാണ് ഒരുക്കിയിട്ടുള്ളത്, വൈകീതെ തന്നെ രാത്രി ഭക്ഷണവും ഒരുക്കാനുള്ള പദ്ധതിയിലാണ് അധികൃതര്‍.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
Recommended Video
കൊച്ചി കോര്‍പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. അച്ചാര്‍, സാമ്പാറോ മറ്റേതെങ്കിലും ഒഴിച്ചു കറിയോ, തോരനോ ആയിരിക്കും 10 രൂപ ഊണിനൊപ്പം ഉണ്ടായിരിക്കുക. ആവശ്യമുള്ളവര്‍ക്ക് പ്രത്യേകം സ്‌പെഷ്യല്‍ വിഭവങ്ങളം ഉണ്ടാകും. സ്‌പെഷ്യലിന് ഈ 10 രൂപക്ക് പുറമേ കാശ് നല്‍കണം. ജില്ല മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എഐഎഫ്ആര്‍എച്ച്എമ്മാണ് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത്.
നഗരസഭയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ജനകീയ ഹോട്ടലുകളിലേക്കുള്ള ഭക്ഷണവും വൈകാതെ ഇവിടെയാകും പാചകം ചെയ്യുക. അടുക്കളയിലേക്കാവശ്യമായ 20 ലക്ഷം രൂപയുടെ സാമഗ്രികള്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാ സംഭാവന ചെയ്തത്. എസ്സിഎംഎസ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ടാണ് ഹോട്ടല്‍ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്തത്..












Click it and Unblock the Notifications