കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യ രാജേന്ദ്രന്‍ രാജിവെക്കണം, മാപ്പുപറയണം; മേയര്‍ക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തെഴുതിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് ഗുരുതരമായ തെറ്റാണ്. മേയര്‍ നടത്തിയ ന്യായീകരണങ്ങള്‍ ദുര്‍ബലവും ബാലിശവുമാണ്.

അവര്‍ പൊതു സമൂഹത്തോടെ മാപ്പ് പറഞ്ഞ്, മേയര്‍ സ്ഥാനം രാജിവെക്കണം. സിപിഎമ്മിലെ നേതാക്കളുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി കൊടുക്കുകയാണ്. ബന്ധുക്കളെയാണ് പല തസ്തികകളിലും കുത്തി നിറയ്ക്കുന്നത്. സിപിഎമ്മിന്റെ സമീപനം ഇങ്ങനെ തന്നെയാണ്. ആര്യ രാജേന്ദ്രന്‍ ഇതിലെ ചെറിയ കണ്ണി മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

1

അതേസമയം ഈ വിഷയത്തില്‍ നേരത്തെ ആര്യ വിശദീകരണം നല്‍കിയിരുന്നു. തന്നെ അധികാരം ഏറ്റെടുത്തത് മുതല്‍ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കത്ത് വിവാദവും. താന്‍ നേരിട്ടോ അല്ലാതെയോ അങ്ങനൊരു കത്തില്‍ ഒപ്പിട്ടിട്ടില്ല.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

ആര്‍ക്കും കൊടുത്തുവിടുകയും ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് അതിനെ പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ഉള്ളത് കൊണ്ടാണ് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. യാഥാര്‍ത്ഥ്യം പുറത്തുവരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും മേയര്‍ വ്യക്തമാക്കി.

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

അതേസമയം മേയര്‍ക്ക് ചെറിയ പ്രായമാണെന്നും, തെറ്റും ശരിക്കും അവര്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മാധ്യമങ്ങളുടെ കൈവശം ഇതിന്റെയെല്ലാം തെളിവുകളുണ്ട്. ഇപ്പോഴത് നിഷേധിക്കുന്നത് ബാലിശമായ കാര്യമാണ്. ഇതെല്ലാം മുഖം രക്ഷിക്കാനുള്ള നടപടിയാണ്.

ആളുകള്‍ അങ്ങനെയേ അതിനെ കാണൂ. അവര്‍ കൊടുത്ത കത്തിന്റെ പകര്‍പ്പ് എല്ലാവരുടെയും കൈവശമുണ്ട്. പാര്‍ട്ടി സെക്രട്ടറിക്ക് കൊടുത്ത കത്തില്‍ സീല്‍ വെക്കേണ്ടതുണ്ടോ. ഔദ്യോഗികമായി അയക്കുന്നതിനല്ലേ സീല്‍ വേണ്ടൂ. ഞങ്ങള്‍ അതിനെ ന്യായീകരണം മാത്രമായിട്ടാണ് കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

മേയര്‍ നിഷേധിച്ചിട്ട് കാര്യമില്ല. കേരള ജനത അത് വിശ്വസിക്കില്ല. നല്ലൊരു മേയര്‍ക്ക് ചേര്‍ന്നതല്ല ഈ നടപടി. രാജിവെക്കുകയാണ് വേണ്ടത്. പൊതു സമൂഹത്തോട് മാപ്പുപറയാനും ആര്യം തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അതേസമയം കത്തിന്റെ ഒറിജിനല്‍ കണ്ടിട്ടില്ലെന്നും, ഒപ്പ് വ്യക്തമല്ലെന്നും മേയര്‍ പറയുന്നു.

ഈ കത്തില്‍ എഡിറ്റിംഗ് നടന്നതായി സംശയിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു. തന്റെ ഓഫീസിനെ സംശയമില്ലെന്നാണ് മേയര്‍ പറയുന്നത്. ഒരാളെയും സംശയിക്കേണ്ട സാഹചര്യമില്ല. നഗരസഭയിലെ ജീവനക്കാരെ വിശ്വാസമുണ്ട്. കത്ത് എവിടെ നിന്നാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും മേയര്‍ വ്യക്തമാക്കി.

English summary
mayor arya rajendran should resign says kpcc president k sudhakaran on letter controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X