Get Updates
Get notified of breaking news, exclusive insights, and must-see stories!

കെണിയില്‍ അകപ്പെട്ട കോണ്‍ഗ്രസ്, പിന്തുണ കുറയുമെന്ന് ഭീതി, യുഡിഎഫും ഒറ്റക്കെട്ടല്ല, ലീഗിന് അതൃപ്തി

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചിയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് യുഡിഎഫിന് വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആദ്യം തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റിയത് ഇതിന്‍റെ വ്യക്തമായ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ലീഗിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സതീശന്‍ നിലപാട് മാറ്റിയതെന്ന അഭിപ്രായവുമായി ഇതോടെ ഭരണപക്ഷാനുകൂലികള്‍ രംഗത്ത് എത്തുകയും ചെയ്തു. പ്രതിപക്ഷത്ത് രൂപപ്പെട്ടിരിക്കുന്ന ഈ ഭിന്നത മുതലെടുക്കാനാണ് ഇടതുപക്ഷവും ശ്രമിക്കുന്നത്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

മന്ത്രിസഭാ തീരുമാനം

മന്ത്രിസഭാ തീരുമാനം സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ അട്ടിമറിക്കുന്നു, സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു തുടങ്ങിയ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു മുസ്ലിം ലീഗ് സര്‍ക്കാറിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ വിഷയത്തില്‍ ലീഗിന്‍റെ അതേ തോതിലുള്ള വിമര്‍ശനത്തിന് കോണ്‍ഗ്രസോ പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളോ തയ്യാറായില്ല.

വിഡി സതീശന്‍

സര്‍ക്കാര്‍ തീരുമാനത്തെ വിഡി സതീശന്‍ അനുകൂലിച്ചത് ലീഗിനെ ഞെട്ടിക്കുകയും ചെയ്തു. നിലവിലെ സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്ന സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് വെച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചത് വിഡി സതീശന്‍ എടുത്ത് കാട്ടുകയും ചെയ്തു. സര്‍ക്കാരിന്‍റ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സതീശന്‍ പറഞ്ഞതോടെ മന്ത്രിസഭാ തീരുമാനത്തെ ആകെ സതീശന്‍ സ്വാഗതം ചെയ്‌തെന്ന പ്രതീതിയായി.

മുസ്ലിം ലീഗ്

ഇതോടെ പ്രതിപക്ഷ നേതാവിനെ പരസ്യമായി തള്ളി മുസ്ലിം ലീഗ് നേതാക്കളായ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും ഇടി മുഹമ്മദ് ബഷീറും രംഗത്ത് എത്തി. ഇതോടൊയാണ് നിലപാടില്‍ വിഡി സതീശന്‍ മലക്കം മറിയുന്നത്. മുസ്‌ലിംകള്‍ക്ക് മാത്രമുള്ള പദ്ധതി നഷ്ടമായെന്നായിരുന്നു സതീശന്‍റെ വിശദീകരണം.

നിലപാട്

സതീശന്‍ നിലപാട് മയപ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ ലീഗിന്റെ അതേ തോതില്‍ തുറന്ന് എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. കോണ്‍ഗ്രസിനെന്ന് മാത്രമല്ല, യുഡിഎഫിന് അകത്ത് നിന്നുകൊണ്ട് കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് പോവാന‍് ലീഗിനും സാധിച്ചെന്ന് വരില്ല.

80:20 അനുപാതം

ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ 80:20 അനുപാതം നിയമപരമല്ല എന്ന ഹൈക്കോടതി വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്ന നേതാവായിരുന്നു കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും ഇതേ നിലപാടാണ് ഉള്ളത്.

രാഷ്ട്രീയപ്രചാരണം

ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം യുഡിഫിനെതിരായ രാഷ്ട്രീയപ്രചാരണയുധമാക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം. മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രചരണം ഇതിന് ഉദാഹരണമാണ്. യുഡിഎഫിന്‍റെ നേതൃത്വം ലീഗിനാണെന്ന് പ്രചരണം ഇതിലൂടെ കൂടുതല്‍ സജീവമാക്കാനാണ് സിപിഎം തീരുമാനം. കെ സുധാകരനും വി ഡി സതീശനും സമ്മര്‍ദങ്ങള്‍ വഴങ്ങുകയുമാണെന്ന പ്രചാരണം പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

മധ്യകേരളത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തരമൊരു പ്രചരണം നടത്തിയത് ഗു​ണം ചെയ്തതിരുന്നു. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ അടിത്തറയായി ഇപ്പോഴും നില്‍കുന്നത് ക്രിസ്തീയ വിഭാഗമാണ്. ഇപ്പോഴത്തെ വിവാദം അതും കൂടി നഷ്ടമാക്കിയേക്കും. മാത്രവുമല്ല അപേക്ഷിച്ച് സ്‌കോളര്‍ഷിപ്പ് കിട്ടാതാകുന്ന ഒരു മുസ്ലീം സമുദായംഗത്തെ പോലും ചൂണ്ടിക്കാണിക്കാന്‍ യുഡിഎഫിന് കഴിയില്ല. അതോടെ മുസ്ലിം ന്യൂനപക്ഷത്തിന് സര്‍ക്കാറിനോട് അതൃപ്തിയുണ്ടാവില്ലെന്നും സര്‍ക്കാറും ഇടതുപക്ഷവും കണക്ക് കൂട്ടുന്നു.

സര്‍ക്കാര്‍ നല്‍കുന്നത്

പുതിയ സ്‌കോളര്‍ഷിപ്പ് രീതിയില്‍ അപേക്ഷിക്കുന്ന ഒരാൾ പോലും ഒഴിവാക്കപ്പെടില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്നതോടെ ലീഗിന്‍റെ പ്രചാരണം പൊളിയുമെന്നും ഇടതുപക്ഷം കണക്ക് കൂട്ടുന്നു. ഏറ്റവും പ്രധാനമായ അനുകൂല ഘടകമായി കാണുന്നത് വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടല്ലന്ന് തന്നെയാണ്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+