ബെഹ്റയുടെ ബംഗാളി കൊണ്ടും രക്ഷയില്ല! കൂടുതൽപേർ കേരളം വിടുന്നു, ബംഗാളിൽ നോട്ടീസ് വിതരണവും...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്/കൊച്ചി: കേരളത്തിൽ ബംഗാളികൾക്കെതിരെ അതിക്രമം നടക്കുന്നുവെന്ന പ്രചരണത്തെ തുടർന്ന് കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാനം വിടുന്നു. കഴിഞ്ഞദിവസവും കോഴിക്കോട് നിന്ന് നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിപ്പോയി.

ശ്രുതിയെ ഭർത്താവിനൊപ്പം വിട്ടു! ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അനീസ്! ലൗജിഹാദല്ലെന്ന് ഹൈക്കോടതി

വേങ്ങര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം? വേങ്ങരയിലേക്ക് കടത്തിയ 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

കോഴിക്കോടിന് പുറമേ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നിന്നും ഇതരസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ഹോട്ടൽ തൊഴിലാളിയായ ബംഗാളിയെ അടിച്ചുകൊന്നെന്ന വ്യാജ സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതുകൂടാതെ കേരളത്തിൽ അന്യസംസ്ഥാനക്കാർക്കു നേരെ അക്രമം നടക്കുന്നുവെന്ന് കാണിച്ച് ബംഗാളിലെ വീടുകൾ തോറും നോട്ടീസ് വിതരണം ചെയ്യുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതോടെ കോഴിക്കോട്ടെയും കൊല്ലത്തെയും ഏതാനും ഹോട്ടലുകൾ താത്ക്കാലികമായി അടച്ചിട്ടു.

രക്ഷയില്ല...

രക്ഷയില്ല...

കേരളത്തിൽ അക്രമം നടക്കുന്നില്ലെന്നും, വ്യാജ പ്രചരണമാണെന്നും ഡിജിപി ഹിന്ദിയിലും ബംഗാളിയിലും പ്രസ്താവനയിറക്കിയിരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ ഭീതി മാറിയിട്ടില്ല.

വാട്സാപ്പ് സന്ദേശം...

വാട്സാപ്പ് സന്ദേശം...

കോഴിക്കോട് മിഠായിത്തെരുവിലെ ഹോട്ടലുടമ ഇതരസംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്നാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഇതോടൊപ്പം ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ചിത്രങ്ങളും കേരളത്തിലേതെന്ന പേരിൽ പ്രചരിക്കുന്നുണ്ട്.

 നോട്ടീസ് വിതരണവും...

നോട്ടീസ് വിതരണവും...

വാട്സാപ്പിലെ വ്യാജ സന്ദേശത്തിന് പുറമേ, കേരളത്തിനെതിരെ ബംഗാളിൽ വീടുകൾ തോറും നോട്ടീസ് വിതരണവും നടക്കുന്നുണ്ടെന്നാണ് ബംഗാളികൾ പറയുന്നത്. ഇതിനാൽ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്ന് രക്ഷപ്പെടണമെന്നാണ് നാട്ടിലുള്ള ബന്ധുക്കളെല്ലാം ഇതരസംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അടച്ചുപൂട്ടി...

അടച്ചുപൂട്ടി...

വ്യാജപ്രചരണത്തെ തുടർന്ന് ബംഗാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ ഹോട്ടലുടമകളാണ് പ്രതിസന്ധിയിലായത്. തൊഴിലാളി ക്ഷാമത്തെ തുടർന്ന് കോഴിക്കോട്ടെ രണ്ട് ഹോട്ടലുകളാണ് കഴിഞ്ഞദിവസം അടച്ചുപൂട്ടിയത്.

തിരിച്ചുപോകുന്നു....

തിരിച്ചുപോകുന്നു....

കോഴിക്കോടിന് പുറമേ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നിന്നും ബംഗാളികൾ ജോലി ഉപേക്ഷിച്ച് മടങ്ങിയിട്ടുണ്ട്. ഇനിയും കൂടുതൽപേർ നാട്ടിലേക്ക് മടങ്ങുമെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പറയുന്നത്.

 കോഴിക്കോട് എസിപി...

കോഴിക്കോട് എസിപി...

പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ വിദ്വേഷപ്രചരണം നടക്കുന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

അനുകൂല പ്രചരണവും...

അനുകൂല പ്രചരണവും...

അതേസമയം, കേരളത്തിൽ പ്രശ്നങ്ങളില്ലെന്നും, ഇവിടം സുരക്ഷിതമാണെന്നുമുള്ള പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ബംഗാളികളാണ് ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ബംഗാളികളുടെ അനുകൂല പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് കേരളത്തിലെ ഹോട്ടലുടമകളാണ്.

English summary
more migrant labours are leaving from kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്