കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിന്റെ 'പണിക്ക്' മുന്നില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായ മുലായം: മമതയ്ക്ക് മുന്നിലും യുപിഎയെ കാത്തു

Google Oneindia Malayalam News

സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച് വന്നിരുന്ന നേതാവാണ് മുലായം സിങ് യാദവ്. തിരിച്ച് വരാനാവാത്ത വിധം യുപി രാഷ്ട്രീയത്തിന്റെ വാതിലുകള്‍ കോണ്‍ഗ്രസിന് മുന്നില്‍ അടച്ചുറപ്പിച്ചതിലെ മുഖ്യ ആണിക്കല്ലും ഈ സോഷ്യലിസ്റ്റ് നേതാവ് തന്നെ. രാമജന്മഭൂമി പ്രക്ഷോഭവുമായി യുപി രാഷ്ട്രീയത്തിലേക്ക് ബി ജെ പി കടന്ന് കയറിയപ്പോള്‍ യാദവർ ഉള്‍പ്പടേയുള്ള ഒബിസി വിഭാഗത്തേയും മുസ്ലിങ്ങളേയും ഒപ്പം നിർത്തിയായിരുന്നു മുലായത്തിന്റെ പോരാട്ടം.

മുന്നാക്ക ജനവിഭാഗം ബിജെപിക്കും മുസ്ലിംങ്ങളും ഒബിസിയും എസ്പിക്കും ദളിതർ ബിഎസ്പിക്കും ഒപ്പം അണിചേർന്നതോടെയാണ് കോണ്‍ഗ്രസിന് യുപിയിലെ വേരുകള്‍ നഷ്ടമായി തുടങ്ങുന്നത്. കോണ്‍ഗ്രസ് വിരുദ്ധത തുടക്കം മുതല്‍ മുലായത്തിന്റെ ചോരയില്‍ അലിഞ്ഞ് ചേർന്നതാണെങ്കിലും നിർണ്ണായകമായ രണ്ട് അവസരങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സർക്കാറിനെ സംരക്ഷിച്ച് നിർത്തിയത് മുലായത്തിന്റെ ഇടപെടലായിരുന്നു.

2004 ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി

2004 ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി ഭരണത്തുടർച്ച ലക്ഷ്യമാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പിയെ മറികടുന്നുകൊണ്ട് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരം പിടിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയിലായിരുന്നു. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ 181 സീറ്റുകള്‍ നേടിയപ്പോള്‍ 2018 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് സഖ്യം ഇടതുപക്ഷത്തിന്റെ 59 അംഗങ്ങളുടെ കൂടെ പിന്തുണയില്‍ സർക്കാർ രൂപീകരിക്കുകയും മന്‍മോഹന്‍ സിങ് ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുകയും ചെയ്തു.

ശിവശങ്കർ താലിചാർത്തി, സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു; ആത്മകഥയുമായി സ്വപ്നശിവശങ്കർ താലിചാർത്തി, സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു; ആത്മകഥയുമായി സ്വപ്ന

സ്പീക്കർ സ്ഥാനം മാത്രം ഏറ്റെടുത്തുകൊണ്ട് യു പി എ

സ്പീക്കർ സ്ഥാനം മാത്രം ഏറ്റെടുത്തുകൊണ്ട് യു പി എ സർക്കാറിനെ പുറത്ത് നിന്നും പിന്തുണയ്ക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തിരുന്നത്. എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ ആ സഭയില്‍ നിക്ഷ്പക്ഷ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ബില്ലുകളില്‍ അവർ അവസരോചിതമായ തീരുമാനങ്ങളിലൂടെ സർക്കാറിനെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്തു.

മുലായം സിങ് യാദവ് അന്തരിച്ചു: വിട പറയുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കുലപതിമുലായം സിങ് യാദവ് അന്തരിച്ചു: വിട പറയുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ കുലപതി

ഒന്നാം യുപിഎ സർക്കാർ നാലാം വർഷത്തിലേക്ക്

ഒന്നാം യുപിഎ സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് അമേരിക്കയുമായുള്ള ആണവകരാർ ഇടപാടില്‍ ഒപ്പുവെക്കാന്‍ സർക്കാർ തീരുമാനിക്കുന്നത്. ശക്തമായ എതിർപ്പുമായി ഇടതുപക്ഷം രംഗത്ത് എത്തിയെങ്കിലും സർക്കാർ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഇതോടെ ഒന്നാം യുപിഎ സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിക്കുന്നു. പിന്തുണ പിന്‍വലിക്കുന്നതിനോടൊപ്പം തന്നെ സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിനായും ഇടത് പാർലമെന്റില്‍ നോട്ടീസ് നല്‍കി.

59 അംഗങ്ങളുള്ള ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍

59 അംഗങ്ങളുള്ള ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാല്‍ സ്വാഭാവികമായും സർക്കാർ വീഴുകയും ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യം സംജാതമായി. തുടക്കത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷം അവിശ്വാസം കൊണ്ടു വന്നാല്‍ അതിനെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കിയതോടെ സർക്കാർ വീഴുകയും ഇടക്കാല രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോവുമെന്നും ഉറപ്പായി.

മുലായം സിങ് തീരുമാനം മാറ്റുകയും

എന്നാല്‍ പൊടുന്നനേയാണ് മുലായം സിങ് തീരുമാനം മാറ്റുകയും അവിശ്വാസ പ്രമേയത്തില്‍ സർക്കാറിനെ പിന്തുണയ്ക്കുമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത്. ഏറെ അണിയറ നീക്കങ്ങള്‍ക്കൊടുവിലുള്ള തീരുമാനമായിരുന്നു ഇതെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. സ്വന്തം പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. നാല് എസ്പി എംപിമാർ പാർട്ടി വിപ്പിന് വിപരീതമായി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുക പോലുമുണ്ടായി.

അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍

അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 256 വോട്ടുകള്‍ക്കെതിരെ 275 വോട്ടുമായി സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 226 എന്ന യുപിഎ അംഗ സഖ്യയ്ക്കൊപ്പം സമാജ് വാദിപാർട്ടിയുടെ 37, സ്വതന്ത്രർ 3, ബി ജെ പിയില്‍ നിന്നുള്ള ക്രോസ് വോട്ടിങ് 1, എന്‍എല്‍ പി എന്നിവരും സർക്കാറിനൊപ്പം നിന്നു. ബി എസ് പി പ്രതിപക്ഷത്തിനൊപ്പം ചേർന്നുള്ള നിലപാടായിരുന്നു അന്ന് സ്വീകരിച്ചത്.

Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും

2008 ല്‍ യുപിഎക്ക് പിന്തുണ നല്‍കിയെങ്കിലും

2008 ല്‍ യുപിഎക്ക് പിന്തുണ നല്‍കിയെങ്കിലും ആ ബന്ധം 2009 ലെ തിരഞ്ഞെടുപ്പോടെ മുലായം അവസാനിപ്പിക്കുകയും ചെയ്തു. 2009 ല്‍ യുപില്‍ തനിച്ച് മത്സരിച്ച അദ്ദേഹത്തിന്റെ പാർട്ടിക്ക് 22 എംപിമാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം യുപിഎ സർക്കാറില്‍ നിന്നും തന്റെ 6 മന്ത്രിമാരെയും രണ്ടാം യുപിഎ സർക്കാരിനുള്ള പിന്തുണയും പിൻവലിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന മമത ബാനർജി പറഞ്ഞപ്പോഴും സർക്കാറിനെ പിന്തുണയ്ക്കുമെന്ന നിലപാട് പ്രഖ്യാപിച്ച് ആദ്യം രംഗത്ത് എത്തിയതും മുലായമായിരുന്നു. ആ ബന്ധമാണ് 2014 ലെതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം രൂപപ്പെട്ടാന്‍ ഇടയാക്കിയത്. ബിജെപി തരംഗത്തിന് മുന്നില്‍ ഇരുപാർട്ടികള്‍ക്കും അന്ന് വലിയ തിരിച്ചടി നേരിടേണ്ടിയും വന്നു

English summary
Mulayam Singh Yadav became savior when left moved a no-confidence motion against first UPA govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X