• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സും യുഡിഎഫും പൂര്‍ണ്ണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കന്റോണ്‍മെന്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശുഭപ്രതീക്ഷയും തികഞ്ഞ ആത്മവിശ്വാസവുമാണ് കോണ്‍ഗ്രസിനുള്ളത്.റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും.സീറ്റ് വിഭജനം സംബന്ധിച്ച് പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും.

ഭാഗ്യലക്ഷ്മി പച്ചത്തെറി പറഞ്ഞെന്ന് ഫിറോസ്, തെറിവാക്ക് ഏതെന്ന് വെളിപ്പെടുത്തി;ബിബിയ്ക്കെതിരെ 'ദേവാസുര' പരാതി

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

ഒരു മണ്ഡലത്തേയും കോണ്‍ഗ്രസ് നിസ്സാരാമായി കാണുന്നില്ല. ജനസ്വീകാര്യതയും വിജയസാധ്യതയുമുള്ള സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് മത്സരരംഗത്ത് ഇറക്കുക.യുവാക്കള്‍-മഹിളകള്‍-ന്യൂനപക്ഷ-പിന്നാക്ക-അവശദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സിപിഎമ്മില്‍ ആശങ്ക

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ട്. പത്തുസീറ്റുകളില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് സിപിഎം നടത്തുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിനെ സഹായിക്കാനും ബിജെപിയും ധാരണയാക്കിയിട്ടുണ്ട്.30 ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന ബിജെപി അധ്യക്ഷന്റെ അവകാശവാദം മൗഢ്യമാണ്.സ്വപ്നലോകത്തിരുന്ന് ആര്‍ക്കും എന്തും പറയാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

അതേസമയം, കേരളം ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് നാലരയ്ക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് കേരളം, ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

ഭാഗ്യലക്ഷ്മി ഫിറോസിന് നൽകിയ മറുപടിയ്ക്ക് കയ്യടി: ബിഗ് ബോസ് ഷോയിൽ ഫിറോസ് ചെയ്തത് ശരിയായില്ലെന്നും നടി

സിപി ജോണിന് വിജയ സാധ്യതയുള്ള സീറ്റ് മലബാറില്‍ ലീഗ് നല്‍കും; യുഡിഎഫില്‍ ഏകദേശ ധാരണ

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  വട്ടിയൂർക്കാവിൽ വീണയോ?

  English summary
  Mullappally Ramachandran Says Congress and the UDF are fully prepared to face the elections
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X