ലോഡ്ജിലെ തര്‍ക്കം, 45 കാരന്‍ മരിച്ചു, അവര്‍ കണ്ടുനിന്നു!! 8 പേര്‍ അറസ്റ്റില്‍, ആറും സ്ത്രീകള്‍!!

  • Written By:
Subscribe to Oneindia Malayalam

പന്തളം: പത്തനംതിട്ടയിലെ പന്തളത്തുള്ള ലോഡ്ജിലെ അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. എട്ടു പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ഊർജ്ജമേഖലയിൽ മോദി വിപ്ലവത്തിന് കേന്ദ്രം: 10 പുതിയ ആണവ നിയലങ്ങള്‍ക്ക് അനുമതി

പാകിസ്താന്‍ സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈബര്‍ ആക്രമണം, 110 സൈറ്റുകള്‍ നിശ്ചലമാക്കി!!

 മരിച്ചത്

പത്തനാപുരം പാതിരിക്കല്‍ പാടത്തുകാലാ പുത്തന്‍വീട്ടില്‍ രാജനാണ് (45) മര്‍ദ്ദനമേറ്റു മരിച്ചത്. തടി വ്യാപാരിയാണ് കൊല്ലപ്പെട്ട രാജന്‍.

അറസ്റ്റില്‍

തിരുനെല്‍വേലി തെങ്കാശി കാവാലകുറിശി വടക്ക് വീട്ടില്‍ മരുതു പാണ്ഡ്യന്‍ (39), ഭാര്യ ഉമ (39), കുരമ്പാല തെക്ക് പാറയ്ക്കല്‍ ദിനേശ് (35), ഭാര്യ വസന്ത (33), മുടിയൂര്‍ കോണം മഞ്ജുഭവനില്‍ ശ്രീലത (26), മങ്ങാരം പുല്ലാംവിളയില്‍ വീട്ടില്‍ ബിന്ദു (28), ലോഡ്ജ് ഉടമ മങ്ങാരം പുല്ലാവിളയില്‍ വീട്ടില്‍ ഷൈലജ രാജന്‍ (56), പാരമല്‍ കോട്ടേജില്‍ മഞ്ജു (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്

ഞായറാഴ്ച രാത്രിയോടെയാണ് രാജന്‍ തന്റെ മുറിയിലെത്തിയത്. അവിടെയുണ്ടായിരുന്ന പാത്രങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ഇയാള്‍ തൊട്ടടുത്ത മുറിയിലെ താമസക്കാരിയായ ലതയുമായി തര്‍ക്കിച്ചു.

മര്‍ദ്ദിച്ചു

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ മരുതുപാണ്ഡ്യനും ദിനേശനും അവിടെയെത്തി. തുടര്‍ന്ന് രണ്ടു പേരും രാജനുമായി കൈയാങ്കളിയിലേര്‍പ്പെട്ടു. സമീപത്തു കിടന്ന തടിയും വടികളും ഉപയോഗിച്ച് രണ്ടു പേരും രാജനെ മര്‍ദ്ദിക്കുകയായിരുന്നു.

തടഞ്ഞില്ല

മരുതുപാണ്ഡ്യനും ദിനേശനും രാജനെ തല്ലിച്ചതയ്ക്കുമ്പോള്‍ ബിന്ദു, മഞ്ജു, ഉമ, ശ്രീലത, വസന്ത എന്നിവര്‍ തടയാന്‍ ശ്രമിക്കാതെ കണ്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ ലോഡ്ജ് ഉടമ ഷൈലജ സംഭവം പോലീസിനെ അറിയിക്കാതെ രാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്ക്

രാജന്റെ തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണെന്നും ഉടന്‍ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് പ്രതികള്‍ എല്ലാവരും കൂടി ആംബുലന്‍സിലും കാറിലുമായി കോട്ടയത്തെത്തി.

രക്ഷപ്പെടാന്‍ ശ്രമം

രാജനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ തടഞ്ഞുവച്ച് പന്തളം പോലീസില്‍ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ രാജന്‍ ആശുപത്രിയില്‍ വച്ചു മരിക്കുകയായിരുന്നു.

English summary
8 arrested in a murder case in pathanamthitta.
Please Wait while comments are loading...