Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും ഈ ജങ്ഷനില്‍ ലഡു വിതരണം നടത്തണ്ട: നിലപാട് വ്യക്തമാക്കി എംവി നികേഷ് കുമാർ

നടി ആക്രമിക്കെപ്പെട്ട കേസില്‍ അന്തിമമായ നീതി നടപ്പിലാക്കുന്നത് വരെ ഇരയുടെ കൂടെയുണ്ടാവുമെന്ന് വ്യക്തമാക്കി റിപ്പോർട്ടർ ടിവി എംഡിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എംവി നികേഷ് കുമാർ. ഇവിടെ ഈ ജങ്ഷനില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. എന്തിനാണ് ഇത്ര അജിറ്റേറ്റഡ് ആവുന്നത്. നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ തുടരന്വേഷണത്തിലാണ്. തുടരന്വേഷണത്തിന് ഒരു മാസം മാത്രമേ സമയുള്ളുവെന്നേ കോടതി പറഞ്ഞിട്ടുള്ളു.

ഒരു മാസം കഴിഞ്ഞിട്ടും തുടരന്വേഷണം നടത്തണമെങ്കില്‍ കോടതിയുടെ അനുമതിയോടുകൂടി സാധിക്കും. സാക്ഷികളുടെ മൊഴിമാറ്റാന്‍ ശ്രമിച്ച കേസ് നേരത്തെ തന്നെയുണ്ട്. ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമുണ്ട്. ഇതിനകത്ത് ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. ഈ ജങ്ഷനില്‍ ഇത്രയധികം ഒച്ചപ്പാടുണ്ടാവാനുള്ള കാര്യം എന്താണെന്നും നികേഷ് കുമാർ ചോദിക്കുന്നു.

ദിലീപും നികേഷ് കുമാറും

ഒരു പക്ഷം ചേർന്ന് നില്‍ക്കുകയാണെങ്കില്‍ തന്നെ നിരാശയുണ്ടാകേണ്ട ഒരു കാര്യവുമില്ലെന്നും നികേഷ് കുമാർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയ്ക്ക് നേതൃത്വം നല്‍കികൊണ്ട് വ്യക്തമാക്കുന്നു. ഇതുവരെ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ കോടതിക്ക് പറയാന്‍ കഴിയുന്ന വിധി എന്നേ കാണേണ്ടതുള്ളു. അടുത്ത ഘട്ടം കോടതി നടപടികളിലേക്ക് പോവുമ്പോള്‍, കൂടുതല്‍ തെളിവുകള്‍ അതിനോടകം ലഭിച്ചാല്‍ അതെല്ലാം പരിശോധിച്ചാവും ആ കോടതി വിധി പറയുകയെന്നും നികേഷ് കുമാർ വ്യക്തമാക്കുന്നു.

കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്

നമ്മളെ എല്ലാവരേയും സംബന്ധിച്ചിടത്തോളും

നമ്മളെ എല്ലാവരേയും സംബന്ധിച്ചിടത്തോളും ആര് പ്രതിചേർക്കപ്പെടണമോ, ആരുടെ മേല്‍ കുറ്റം ചാർത്തണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നത് പൂർണ്ണമായും തെറ്റല്ലേ. അന്തിമമായി നീതി നടപ്പാക്കുക എന്നുള്ളതാണ് അന്തിമമായി ആഗ്രഹിക്കുന്ന കാര്യം. അതിനകത്ത് ദിലീപ് ഉണ്ടോ എന്നുള്ളത് അപ്രസക്തമാണെന്നും. ഈ പോരാട്ടത്തില്‍ അന്തിമമായ നീതി നടപ്പാക്കുന്നത് വരെ ഇരയുടെ കൂടെ റിപ്പോർട്ടർ ചാനലുണ്ടാക്കും.

ഈ ജങ്ഷനില്‍ ആരും പടക്കവും അമിട്ടും

ഈ ജങ്ഷനില്‍ ആരും പടക്കവും അമിട്ടും പൊട്ടിക്കുകയോ ലഡു വിതരണം ചെയ്യുകയും വേണ്ട. അക്കാര്യത്തില്‍ ആർക്കേലും എന്തെങ്കിലും സംശംയം തോന്നുന്നുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ചോളു. ബാക്കിയൊന്നും എനിക്ക് അറിയില്ല. അതെല്ലാം നമുക്ക് നോക്കാം. അതിന് മുന്‍പ് പടക്കം പൊട്ടിക്കേണ്ടതില്ലെന്ന് മാത്രമാണ് ഓർമ്മിപ്പിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദിലീപിന് വേണ്ടി സംസാരിക്കുന്ന എല്ലാ ആളുകളും

അതേസമയം ദിലീപിന് വേണ്ടി സംസാരിക്കുന്ന എല്ലാ ആളുകളും, അവരുടെ അഭിഭാഷകർ ഉള്‍പ്പടെ വളരെ നെളിഞ്ച് അഭിമാനത്തോടെ പറയുകയാണ് ദിലീപിനെ വെറുതെ വിടാന്‍ തീരുമാനിച്ച് കഴിഞ്ഞു എന്നുള്ളതെന്നാണ് ചർച്ചയില്‍ പങ്കെടുത്ത അഡ്വ.അജകുമാർ അഭിപ്രായപ്പെടുന്നത്. എവിടുന്നാണ് ഇവർക്കൊക്കെ ഈ വിവരം കിട്ടിയതെന്നും അദ്ദേഹം ചോദിക്കുന്നു.

അവര് പറയുന്ന ഒരു കാര്യം ഒന്നിനും തെളിവില്ല

അവര് പറയുന്ന ഒരു കാര്യം ഒന്നിനും തെളിവില്ല എന്നാണ്. ഇന്‍ക്യാമറായി നടന്ന ഈ പ്രൊസീഡിങിസിന്റെ തെളിവെല്ലാം ഇവരെല്ലാം ചേർന്ന് സന്ധ്യയ്ക്ക് ചർച്ച ചെയ്ത് ഒരു വിധി സ്വയം എഴുതി ഫ്രെയിം ചെയ്തിരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ നമ്മളൊക്കെ ഈ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായി ജീവിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

Recommended Video

cmsvideo
    ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍
    ആരും ജഡ്ജിമാരുടെ മനസ്സ് വായിക്കരുത്

    ആരും ജഡ്ജിമാരുടെ മനസ്സ് വായിക്കരുതെന്നും അതിനുള്ള അധികാരം നമുക്കില്ലെന്നും പലപ്രവാശ്യം ഞാന്‍ പറഞ്ഞു. തെളിവുകള്‍ മുഴുവന്‍ വരികയോ വിചാരണ പൂർത്തിയാവുകയോ ചെയ്തിട്ടില്ല. ഇനിയും കോടതിയില്‍ ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിനെല്ലാം മുമ്പ് തന്നെ ദിലീപിനെ വെറുതെ വിടുന്നു എന്ന് പറയുവാനുള്ള മൂഢത്തരം അല്ലെങ്കിലും ചങ്കൂറ്റം കാണിക്കുന്ന ഇവരെ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും അജകുമാർ ചോദിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+