റിപ്പോർട്ടർ ടിവിക്കെതിരെ പൊലീസ് റിപ്പോർട്ട്: നടിയെ ആക്രമിച്ച കേസില്‍ കോടതി നിർദേശം ലംഘിച്ചെന്ന്
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് ഈ മാസം 24 ലേക്ക് മാറ്റുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ നടത്തി തനിക്കെതിരേ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ ദിലീപ് ആരോപിക്കുന്നത്. വിചാരണക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന നടപടികള്‍ പൂർത്തിയാകുന്നത് വരെ വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ വാദം.

കേസില്‍ രഹസ്യ വിചാരണ എന്നതാണ് കോടതി ഉത്തരവ്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ ഉത്തരവ് പരസ്യമായി ലംഘിക്കുകയാണ്. ഇതില്‍ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ദിലീപ് നല്‍കിയ ഹർജി നിയമപരമായി സാധുതയില്ലാത്തത് ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ മറുവാദമായി ഉന്നയിച്ചത്.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍

ഇതിനിടെ സുപ്രീം കോടതിയുടെ നിര്‍ദേശം റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചെന്ന് കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് ഐഇ മലയാളം റിപ്പോർട്ട് ചെയ്യുന്നത്പീഡനക്കേസില്‍ ഇരകളുടെ അന്തസിനെ ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്.

മാധ്യമവിചാരണയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി ഡി ജി പിക്കു നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഇരയുടെ പേരോ, തിരിച്ചറിയുന്നതിനുള്ള മറ്റു വിവരങ്ങളോ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാത്രവുമല്ല, പുറത്ത് വന്ന വാര്‍ത്തകള്‍ സംബന്ധിച്ച് ഇരയ്ക്കു പരാതിയില്ലെന്നും പ്രതിക്കാണു പരാതിയുള്ളതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ നിയമ ലംഘനത്തില്‍ വിചാരണക്കോടതിയാണ് നടപടിയെടുക്കേണ്ടതെന്നും പൊലീസ് അറിയിച്ചട്ടുണ്ട്. കോടതിയുടെ നിർദേശത്തെ തുടർന്ന് വിശദമായ അന്വേഷണം തന്നെ പൊലീസ് നടത്തിയിരുന്നു. റിപ്പോർട്ടർ ടിവിയില്‍ പുറത്ത് വന്ന ബാലചന്ദ്ര കുമാറിന്റെ അഭിമുഖം ഉള്‍പ്പടെ ഇന്റര്‍നെറ്റില്‍ ലഭ്യമായ വാര്‍ത്താ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സുപ്രീം കോടതി നിർദേശം ലംഘിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും നടത്തുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ദിലിപീന്റെ ഹർജിയില്‍ ഈ മാസം 24 നും കോടതി വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് അതിജീവിയായ നടിയും കേസിൽ കക്ഷി ചേരും. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോഴായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്.

നടിയുടെ അഭ്യർത്ഥനയെ തുടർന്ന് കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് മുന്‍കൂർ ജാമ്യം നല്‍കികൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ദിലീപ് ആവശ്യപ്പെടുന്നത്.
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications