ഭീതിയൊഴിയാതെ തീരദേശവാസികള്‍; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: തിരമാലകള്‍ അലയടിച്ച് വരുമ്പോള്‍ അവരുടെ നെഞ്ചില്‍ ഭീതിയുടെ കനല്‍. പിഞ്ചു മക്കളെ മാറോടണച്ച് എങ്ങോട്ടു പോകണമെന്നറിയാതെ അവര്‍ കൊച്ചു കൂരകളില്‍ കഴിച്ചുകൂട്ടിയത് മണിക്കൂറുകളോളം. ഇന്നലെ പകല്‍ കടല്‍ക്ഷോഭിച്ചിരുന്നുവെങ്കിലും ഉച്ചയായപ്പോള്‍ പഴയതുപോലെയായി. രാത്രി പത്തോടെയാണ് കടലിന്റെ ഗതി മാറിയതെന്ന് ചേരങ്കൈ കടപ്പുറം നിവാസികള്‍ പറയുന്നു.

ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍

രാത്രി പത്തോടെ തീരപ്രദേശത്ത് ആളുകള്‍ എത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കടലിനോട് ചേര്‍ന്നുള്ള വീടുകളില്‍ ചെന്ന് ഇവരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചു.

ochki

ചിലര്‍ ബന്ധുവീടുകളിലേക്ക് പോയി. പോകാന്‍ ഇടമില്ലാത്തവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി. ഇവര്‍ക്ക് താമസിക്കാനായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളില്‍ സൗകര്യം ഒരുക്കിനല്‍കി. പലരും ഉറക്കമൊഴിച്ച് പുലര്‍ച്ചവരേ നിന്നു. പുലര്‍ച്ചെയോടെ കടല്‍ ശാന്തമായി. ഈ ഭാഗത്ത് കടല്‍ തിര റോഡരികിലേക്ക് അടിച്ചു കയറി. ഏതാനും തെങ്ങുകള്‍ കടപുഴകി വീണു. രണ്ട് ദിവസങ്ങളായി കടല്‍ തീരത്തുള്ളവര്‍ ആശങ്കയോടെയാണ് കഴിയുന്നത്.

English summary
Natives in Coastal areas are shifted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്