ഫസല്‍ വധം: സിപിഎമ്മിന്റെ തലയിലിടാന്‍ എന്‍ഡിഎഫ് ഗൂഢാലോചന നടത്തി..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ഫസല്‍ വധക്കേസ് സിപിഎമ്മിന്റെ തലയിലിടാന്‍ എന്‍ഡിഎഫ് നേതൃത്വം ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാകത്തിന് പിന്നില്‍ സിപിഎം ആണെന്ന് പറയാന്‍ സാക്ഷികളോട് എന്‍ഡിഎഫ് നേതൃത്വം നിര്‍ദേശിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ മൂന്ന് സാക്ഷികളാണ് അന്വേഷണ ഏജന്‍സികളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി അടുത്തിടെ പുറത്ത് വന്നിരുന്നു.

പണി ചോദിച്ച് വാങ്ങി ദിലീപ്..! നടിയും സുനിയും തമ്മിൽ ബന്ധമെന്നാരു പറഞ്ഞു..!! നടനെ തള്ളി ലാൽ രംഗത്ത് !

fasal

ഫസല്‍ക്കേസില്‍ സിപിഎം പ്രവര്‍ത്തകരെപ്രതികളാക്കിയുള്ള സിബിഐ കുറ്റപത്രത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രധാന സാക്ഷികളിലൊരാളായ ടി അജിനാസ് വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ തന്നെ വൈരുദ്ധ്യമുണ്ട്. എന്‍ഡിഎഫ് നേതൃത്വവും അഭിഭാഷകനും ആവശ്യപ്പെട്ടിട്ടാണ് മൊഴി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിനോട് അജിനാസ് പറഞ്ഞത്. എന്നാല്‍ സിബിഐക്ക് നല്‍കിയ മൊഴി ഫസലിനെ ചിലര്‍ ആക്രമിക്കുന്നത് കണ്ടു എന്നായിരുന്നു.

മറ്റ് സാക്ഷികളായ അസീസും അലിയാറും മൊഴി തിരുത്തി. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ബൈക്കില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടുവെന്നായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍ പിന്നീട് എന്‍ഡിഎഫ് നേതാവായ അഡ്വ. നൗഷാദും നസീറും തങ്ങളോട് സാക്ഷി പറയാന്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
NDF made plot to trap CPM Fasal murder case, says Times of India report
Please Wait while comments are loading...