വോട്ടര്‍ പട്ടികയില്‍ പേരില്ലേ? അപേക്ഷിക്കാന്‍ വീണ്ടും അവസരം...ഓണ്‍ലൈനായും അപേക്ഷിക്കാം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം വരുന്നു. ജൂലൈ ഒന്നു മുതല്‍ 31 വരെ അര്‍ഹരായവര്‍ക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18-21 പ്രായപരിധിയിലുള്ള വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് അപേക്ഷ നല്‍കാം. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അതത് ബൂത്തുകളിലെ ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.

കുഞ്ഞ് തന്റേതല്ലെന്നു ഗള്‍ഫിലുള്ള ഭര്‍ത്താവ്!! ഡിഎന്‍എ ടെസ്റ്റ് വേണമെന്ന്..പക്ഷെ യുവതി ചെയ്ത ക്രൂരത!

17കാരിയെ നടുറോഡില്‍ കയറിപ്പിടിച്ചു!! പിന്നീട് നടന്നത്...ചോദ്യം ചെയ്യലില്‍ ആ സത്യം പുറത്ത്!!

1

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിനും ഇവര്‍ പ്രേരിപ്പിക്കും. ജൂലൈ 1, 22 ദിവസങ്ങളില്‍ ബിഎല്‍ഒമാര്‍ വോട്ടര്‍പട്ടികയുമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ പോളിങ് ബൂത്തുകളില്‍ ഉണ്ടാവും.

2

വോട്ടര്‍പട്ടിക പരിശോധിക്കേണ്ടവര്‍ക്ക് ഈ ദിവസങ്ങളില്‍ ബൂത്തുകളിലെത്തിയാല്‍ വിവരമറിയാം. മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ബിഎല്‍ഒമാര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ അവരെ വിവരം അറിയിക്കണം.

English summary
One more chance to apply for voters list.
Please Wait while comments are loading...