ജയിലിന് പുറത്ത് ആഹ്ലാദ പ്രകടനം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: ജാമ്യം കിട്ടി പുറത്തിറക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പൂര ജയിലിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. രാഹുലിന് പുറമേ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ രാഹുലിന് ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ സ്വീകരണം നല്‍കിയിരുന്നു.
എട്ട് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു രാഹുല്‍ പുറത്തിറങ്ങിയത്. ഷാഫി പറമ്പില്, അന്‍വര്‍ സാദത്ത് അടക്കം കണ്ടാലറിയാവുന്ന അന്‍പത് പേരെക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗതാഗത തടസ്സമുണ്ടായതിനും, ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്.

പൂജപ്പുരയില്‍ ജയിലിന് മുന്നില്‍ സ്വീകരണമൊരുക്കിയതിന് പന്ത്രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതിയാണ് കേസില്‍ രാഹുല്‍. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ്. അതേസമയം സ്വീകരണത്തിനിടെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും, തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും രാഹുല്‍ പറഞ്ഞിരുന്നു. പോലീസ് കൊടും കുറ്റവാളിയെ പോലെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഇതിനൊക്കെ തിരിച്ചുകിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും, മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications