കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂര്‍ തേക്കിന് ഭൂമിശാസ്ത്ര സൂചിക ഉടന്‍

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ലോക വ്യാപാര സംഘടയുടെ ഭൂമിശാസ്ത്ര സൂചിക പദവി നിലമ്പൂര്‍ തേക്കിന് ഉടന്‍ ലഭിച്ചേക്കും. രാജ്യത്ത് ഭൂമിശാസ്ത്ര സൂചിക പട്ടം ലഭിക്കുന്ന ആദ്യത്തെ വനവിഭവമാകും ഇതോടെ നിലമ്പൂര്‍ തേക്ക്.

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലമ്പൂര്‍ തേക്ക് മലബാര്‍ തേക്ക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വളരെ നീളത്തില്‍ വളരുന്ന നിലന്പൂര്‍ തേക്ക് മറ്റിടങ്ങളില്‍ വളരുന്ന തേക്ക് മരങ്ങളേക്കാള്‍ മികച്ചവയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇവയുടെ വാര്‍ഷിക വളയങ്ങളും ഗന്ധവും പേരെടുത്തവയാണ്.

Nilambur Teak

ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണ മേന്‍മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ അവയെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഭൂമിശാസ്ത്ര സൂചികകള്‍. നിലവില്‍ കേരളത്തില്‍ നിന്ന് 18 ഉത്പന്നങ്ങളാണ് ഭൂമിശാസ്ത്ര സൂചിക പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ആറന്‍മുള കണ്ണാടി, ആലപ്പുഴ കയര്‍, നവര അരി, പാലക്കാടന്‍ മട്ട അരി, മലബാര്‍ കുരുമുളക്, പൊക്കാളി അരി, കുത്താമ്പുള്ളി സാരി, വാഴക്കുളം പൈനാപ്പിള്‍, തുടങ്ങിയവ അവയില്‍ ചിലതാണ്.

നിലമ്പൂര്‍ തേക്കിന് ഭൂമിശാസ്ത്ര സൂചിക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കാര്‍ഷിക സര്‍വ്വകലാശാല സംസ്ഥാന തല ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ ഭൂമിശാസ്ത്ര സൂചക രജിസ്ട്രിയിലാണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളിലാണ് കാര്‍ഷിക സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ വന-ഭൗതിക സ്വത്തവകാശ സെല്ലിന്റെ സഹകരണത്തോടെയാണ് ഇത്.

English summary
Nilambur teak will soon become the first forest resource from India to get GI (geographical indication) tag of World Trade Organisation (WTO).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X