ബാദുക്ക വിളിച്ചു, സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞെന്ന് ഹരീഷ്; ഇല്ലെന്ന് ബാദുഷ, ഇനി എന്ത് ഒത്തുതീര്‍പ്പ്
കൊച്ചി: പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍എം ബാദുഷ 20 ലക്ഷം രൂപ വാങ്ങി തിരിച്ചുതന്നില്ല എന്ന നടന് ഹരീഷ് കണാരന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ഒബ്രോണ് മാളിന് പിന്നിലുള്ള സ്ഥലം വാങ്ങുന്നതിന് പണം അടിയന്തരമായി വേണമെന്ന് പറഞ്ഞ് 20 ലക്ഷം ആവശ്യപ്പെട്ടു എന്നായിരുന്നു ഹരീഷ് പറഞ്ഞത്. ബാങ്ക് വഴി പണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊവിഡിന് മുമ്പ് വാങ്ങിയ പണം വീടിന്റെ പുനരുദ്ധാരണ വേളയില്‍ തിരിച്ചു ചോദിച്ചെങ്കിലും തന്നില്ല എന്നും പലതവണ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല എന്നുമായിരുന്നു ഹരീഷ് വിവിധ മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു മുഖേന സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരസ്യമാക്കിയതെന്നും ഹരീഷ് പറഞ്ഞിരുന്നു.

വിവാദം കത്തിയതോടെ ബാദുഷക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തുവന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ 'പണം തിരിച്ചു കൊടുക്കൂ' എന്ന കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹരീഷ് കണാരന് വിഷയം സെറ്റില്‍ ആയെന്ന് സൂചിപ്പിച്ചത്. ബാദുക്ക വിളിച്ചിരുന്നു എന്നും പണം സെറ്റില്‍ ആക്കാമെന്ന് പറഞ്ഞു എന്നുമായിരുന്നു ഹരീഷിന്റെ വാക്കുകള്‍.
''ബാദുക്കയുമായി വിളിച്ച് സംസാരിച്ചു. മൂപ്പര് സെറ്റില്‍ ആക്കാമെന്ന് പറഞ്ഞു. ചെറിയ വിഷയത്തിലാണ്. അതു കഴിഞ്ഞാല്‍ സെറ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഒക്കെ ഒരു സമയദോഷം. അതുകൊണ്ടായിരിക്കും'' എന്നായിരുന്നു ഹരീഷിന്റെ പ്രതികരണം. ഹരീഷ് ഇക്കാര്യം പറയുന്ന വീഡിയോ പങ്കുവച്ചാണ് എന്‍എം ബാദുഷ ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
ഹരീഷിനെയും ഭാര്യയെയും വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. നിര്‍മലിനെ വിളിച്ച് സംസാരിച്ചു. സെറ്റില്‍ ആക്കാമെന്ന് പറഞ്ഞിട്ടില്ല. ഇത്രയും അപമാനിതനായിട്ട് എന്ത് ഒത്തുതീര്‍പ്പ്. എനിക്ക് പറയാനുള്ളത് റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് തുറന്നു പറയുമെന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ വിവാദം വീണ്ടും ശക്തമാകാനുള്ള സാധ്യത ഏറി.
എന്‍എം ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ- '' ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാന്‍ വിളിച്ചിരുന്നു അവര്‍ ഫോണ്‍ എടുത്തില്ല അന്നു തന്നെ നിര്‍മ്മലിനെ വിളിച്ചു ഞാന്‍ കാര്യങ്ങള്‍ സംസാരിച്ചു ഞാന്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല ഈ ജനങ്ങളുടെ മുന്നില്‍ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീര്‍പ്പ് എനിക്ക് പറയാനുള്ളതെല്ലാം എന്റെ റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന് പറയും അത് വരെ എനിക്ക് എതിരെ കൂലി എഴുത്ത് കാരെ കൊണ്ട് ആക്രമിച്ചോളു ഈ അവസ്ഥയില്‍ എന്നോടൊപ്പം കൂടെ നില്ക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി''.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications