ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും, സെറ്റിങ്‌സില്‍ ഭാഷ മാറ്റാം, ജിപിഎസ് നിര്‍ദേശങ്ങളും മലയാളത്തില്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് മലയാളത്തില്‍ ഇല്ലെന്ന് കരുതി വിഷമിച്ചവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ഇനി മുതല്‍ ഗൂഗിള്‍ മാപ്പ് മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും. അടുത്തിടെയാണ് ഈ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. ഡ്രൈവ് ചെയ്യുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ മലയാളത്തില്‍ സ്വീകരിക്കുക മാത്രമല്ല ഇനി മുതല്‍ ഇങ്ങോട്ടും നിര്‍ദേശങ്ങള്‍ നല്‍കും. നേരത്തെ ബംഗാളി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബസിലിരുന്ന് ഉറങ്ങിയാലും ഭയക്കണ്ട: ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും, അപ്ഡേറ്റ് ഉടന്‍ വരും!!

1

അതേസമയം മലയാളം ഫീച്ചര്‍ അടങ്ങിയ ഗൂഗിള്‍ മാപ്പ് ഡെസ്‌ക് ടോപ്പ്, മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കും. ഗൂഗിള്‍ മാപ്പിലലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുക്കുന്ന ഓപ്ഷനില്‍ ഇനി മലയാളവുമുണ്ടാകും. 200 മീറ്റര്‍ പിന്നിടുമ്പോള്‍ വലത്തോട്ട് തിരിയുക, ഇത്ര ദൂരം കഴിയുമ്പോള്‍ യു ടേണ്‍ എടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഗൂഗിള്‍ മാപ്പ് മലയാളത്തില്‍ നല്‍കും. ഇതോടൊപ്പം ജിപിഎസ് കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ കണക്ഷന്‍ നഷ്ടമായി എന്ന നിര്‍ദേശവും ഗൂഗിള്‍ മാപ്പ് തരും.

2

പുതിയ ഫീചര്‍ ഇംഗ്ലീഷ് വശമില്ലാത്ത ആളുകള്‍ വളരെയധികം ഗുണം ചെയ്യുമെന്ന് ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. ഇംഗ്ലീഷ് ഉച്ചാരണ ശൈലി അലോസരപ്പെടുത്തുന്നുണ്ടെന്ന് നിരവധി പേര്‍ പരാതിപ്പെട്ടിരുന്നു. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കി ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു. ഇതുകൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാജ്യസഭാ സ്വപ്നം പൊലിഞ്ഞു! ചെങ്ങന്നൂരിൽ ബിജെപിക്ക് പണി കൊടുക്കാൻ ബിഡിജെഎസ്; എൻഡിഎയും പിളർത്തും?

വയല്‍ക്കിളി നേതാവിനെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ സമരപന്തല്‍ കത്തിച്ചു, സിപിഎം ഗുണ്ടായിസമോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
now google maps speaks malayalam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്