ഇനി തെരുവില്‍ കാണാം: ഗവർണ്ണർക്കെതിരെ എല്‍ഡിഎഫിന്റെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ പ്രത്യക്ഷ സമരം ഇന്ന് ആരംഭിക്കും. 9 വൈസ് ചാന്‍സിലര്‍മാരോട് രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരജാന്‍ ഇതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്നും കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തില്‍ നടക്കും. നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും എല്‍ ഡി എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. നാക് (NAAC) പരിശോധനയില്‍ കേരളത്തിന്റെ സര്‍വ്വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മികച്ച അംഗീകാരമാണ് ലഭിച്ചതെന്നായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തുകൊണ് ഇപി ജയരാജന്‍ വ്യക്തമാക്കിയത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന് കമ്മീഷനുകള്‍ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്. ഇതിനെ തടയിടാന്‍ ആര്‍എസ്‌എസ് നല്‍കുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്. ഗവര്‍ണര്‍ ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത് അനുവദിക്കാനാകില്ല. അത്തരം നീക്കങ്ങൾ പ്രതിരോധിക്കുന്നതിനായ് വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.

അതേസമയം, ഇടത് യുവജന - വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളും ഗവർണ്ണർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീം ലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നതും രാഷ്ട്രീയ വിജയമായി സി പി എം കാണുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications