ബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

മാള: വയോധികൻ വില്ലേജ് ഓഫീസറുടെ തല തല്ലിപ്പൊളിച്ചു. തൃശ്ശൂർ കുഴുർ കാക്കുളിശേരി വില്ലേജ് ഓഫീസർ സൗമ്യയുടെ തലയാണ് വൃദ്ധൻ ചുറ്റിക ഉപയോഗിച്ചടിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വില്ലേജോഫീസറെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വില്ലേജ് ഓഫിസറുടെ പരുക്കു ഗുരുതരമല്ല.

നംബർ 1 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെറ്റിധാരണയുടെ പുറത്താണ് സൗമയുടെ തലതല്ലിപ്പെളിച്ചത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു.

അശ്ലീലദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു, മനംനൊന്ത് വിദ്യാർഥി ചെയ്തത്.... സംഭവം ഇങ്ങനെ

ബിഎസ്എൻഎൽ കണക്ഷൻ റദ്ദാക്കി

ബിഎസ്എൻഎൽ കണക്ഷൻ റദ്ദാക്കി

വയോധികന്റെ വീട്ടിലെ ബിഎസ്എൻഎൽ കണക്ഷൻ കട്ടായതിന്റെ പേരിലാണ് വില്ലോജോഫീസറെ മർദ്ദിച്ചത്. സൗമ്യയുടെ റിപ്പോർട്ട് കാരണമാണ് കണക്ഷൻ ക്യാൻസലായതെന്ന് വൃദ്ധ വിശ്വസിച്ചിരുന്നു.

മുൻകൂട്ടി തീരുമാനിച്ചിരുന്നു

മുൻകൂട്ടി തീരുമാനിച്ചിരുന്നു

നവംബർ 1ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദിക്കാൻ ഉപയോഗിച്ചിരുന്ന ചുറ്റികയും കൊണ്ടാണ് എഴുപത്തൊമ്പതുകാരൻ വില്ലേജോഫിസിലെത്തിയത്.

 രണ്ടു തവണ മർദിച്ചു

രണ്ടു തവണ മർദിച്ചു

വില്ലേജേഫീസറിനെ കാണാനെന്ന വ്യജേനെ മുറിക്കുള്ളിൽ പ്രവേശിച്ച വൃദ്ധൻ സഞ്ചിയിൽ കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ച് സൗമ്യയുടെ തലയ്ക്കടിക്കുകയായിരുന്നു. രണ്ടു പ്രവാശ്യം ഇവരുടെ തലയ്ക്കടിച്ചിരുന്നു.

വില്ലേജേഫീസിൽ വൻ ബഹളം

വില്ലേജേഫീസിൽ വൻ ബഹളം

പിന്നീടും വില്ലേജ് ഓഫീസറെ ചുറ്റികകൊണ്ട് ഇയാൾ മർദിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രശ്നമറിഞ്ഞ് ഓടിക്കൂടിയ ജീവനക്കാരും ജനങ്ങളും ഇയാളുടെ കയ്യിലുള്ള ചുറ്റിക വാങ്ങി വയ്ക്കുകയായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

സഭവത്തെ തുടർന്ന് വൃദ്ധനെ ആളുകളും ജീവനക്കരും ഓഫീസിൽ തടഞ്ഞു വെച്ചിരുന്നു. തുടർന്ന് എസ്ഐ കെ.ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തു.

English summary
old man asault thrissur village officer.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്