Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപര്‍ രണ്ടാം സമ്മാനം ആര്‍ക്ക്; അടിച്ചിട്ടില്ലെന്ന് ഭരണങ്ങാനം സ്വദേശി, 5 കോടി പാലായിലേക്ക്

പാലാ: ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തെ കുറിച്ചും, അത് ആര്‍ക്ക് കിട്ടിയെന്നും വ്യക്തമായി കഴിഞ്ഞു. എന്നാല്‍ രണ്ടാം സമ്മാനത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അഞ്ച് കോടി രൂപയാണ് സമ്മാന തുക. ഇത് ആര്‍ക്ക് ലഭിച്ചുവെന്നോ, ഏവിടെയുള്ളയാളാണെന്നോ അടക്കമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

270912 എന്ന നമ്പറിനാണ് അഞ്ച് കോടി രൂപ ലഭിച്ചിരിക്കുന്നത്. അതേസമയം അഞ്ച് കോടി പാലായിലേക്ക് പോയേക്കാനാണ് സാധ്യത. പാലായില്‍ കാല്‍നടയായി ടിക്കറ്റ് വിറ്റയാളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ആള്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്.

1

ചിറ്റിലപ്പള്ളി പാപ്പച്ചന്‍ എന്നയാള്‍ മീനാക്ഷി ലക്കി സെന്ററില്‍ നിന്നും വാങ്ങി വില്‍പ്പന നടത്തിയ ടിക്കറ്റിലാണ് സമ്മാനം അടിച്ചിരിക്കുന്നത്. പത്ത് വര്‍ഷമായി ലോട്ടറി വില്‍പ്പനയുമായി പാപ്പച്ചന്‍ രംഗത്തുണ്ട്.

താന്‍ വിറ്റ ടിക്കറ്റിന് ഇത്ര വലിയൊരു തുക അടിക്കുന്നത് ആദ്യമായിട്ടാണ്. എന്നാല്‍ തനിക്ക് മുമ്പും ഇതിലും കുറഞ്ഞ തുകയൊക്കെ വിറ്റ ടിക്കറ്റിന് അടിച്ചിട്ടുണ്ട്. പതിനഞ്ച് ലക്ഷം രൂപ ഇങ്ങനെ താന്‍ വിറ്റ് ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും പാപ്പച്ചന്‍ പറയുന്നു. ഭരണങ്ങളാനത്തും പാലാ ടൗണിലും കേന്ദ്രീകരിച്ചാണ് ടിക്കറ്റ് വില്‍പ്പന പാപ്പച്ചന്‍ നടത്തുന്നത്.

ഇടപ്പാടി സ്വദേശിക്കും, ഭരണങ്ങാനം സ്വദേശിക്കുമൊക്കെ രണ്ടാം സമ്മാനം നേടിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭരണങ്ങാനെ സ്വദേശി എന്നാല്‍ തനിക്ക് ലോട്ടറി അടിച്ചില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്കാണ് കിട്ടിയതെന്ന തരത്തിലായിരുന്നു പ്രചാരണം. മാധ്യമങ്ങളെല്ലാം ഇയാളുടെ വീട്ടിലെത്തിയിരുന്നു.

അതേസമയം താന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടി രൂപയെന്നത് പാപ്പച്ചന് നേട്ടമാകും. പ്രായം ഏറെയായെങ്കിലും ഉപജീവനത്തിന് ലോട്ടറി വിതരണം തൊഴിലാക്കി മാറ്റുകയായിരുന്നു പാപ്പച്ചന്‍. രണ്ടാം സമ്മാനം കിട്ടിയതിലൂടെ പാപ്പച്ചന്റെ ജീവിതം കൂടിയാണ് രക്ഷപ്പെടാന്‍ പോകുന്നത്. ഒരു തുക അദ്ദേഹത്തിനും ലഭിക്കും.

അതേസമയം സൂചന ലഭിച്ചെങ്കിലും ഇതുവരെ രണ്ടാം സമ്മാനം നേടിയത് ആരാണെന്ന് പോലും അറിഞ്ഞിട്ടില്ല. എന്നാല്‍ ടിക്കറ്റ് വിറ്റ പാപ്പച്ചന് വിതരണക്കാരനുള്ള കമ്മീഷന്‍ ഇനത്തില്‍ 80 ലക്ഷത്തോളം രൂപ ലഭിക്കും. പാപ്പച്ചന്റെ ജീവിതം കരകയറാന്‍ ഈ തുക. മീനാക്ഷി ലക്കി സെന്റി പാലായിലുള്ള ഓഫീസില്‍ നിന്ന് 60 ടിക്കറ്റുകളെടുത്ത് വിതരണം ചെയ്തിരുന്നു പാപ്പച്ചന്‍. ഇതിലാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

എറണാകുളത്ത് നിന്ന് ഉപജീവനത്തിനായി പാലായിലേക്ക് കുടിയേറിയതാണ് പാപ്പച്ചന്‍. ഈ പണം കിട്ടിയാല്‍ കുടുംബം തന്നെ രക്ഷപ്പെടുമെന്ന് ഉറപ്പുള്ളതാണ്.

കല്ലുകള്‍ പൊട്ടിക്കുന്ന ജോലിക്ക് പോയി പരിക്ക് പറ്റിയതാണ് ലോട്ടറി വില്‍പ്പനയിലേക്ക് പാപ്പച്ചന്‍ തിരിയാന്‍ കാരണം. കഴുത്തിനും നടുവിനും കടുത്ത വേദനയുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ലോട്ടറി വില്‍പ്പന. അതേസമയം ഭാര്യ അല്‍ഫോണ്‍സയ്ക്കാണെങ്കില്‍ ക്യാന്‍സറാണ്.

രണ്ട് പേര്‍ക്ക് ദിവസേന നല്ലൊരു തുക ഉണ്ടെങ്കിലേ മരുന്ന് വാങ്ങാനാവൂ. ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇവരുടെ മക്കള്‍. അതേസമയം പഴയ വീട് നവീകരിക്കുന്നതിനും ചികിത്സയ്ക്കുമായിട്ടാണ് കമ്മീഷന്‍ തുക ഉപയോഗിക്കുകയെന്ന് പാപ്പച്ചന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+