കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര ലഹരിയല്ല, തൃശൂരിന് ഇനി പുലി ലഹരി: ശക്തന്റെ തട്ടകത്തില്‍ പുലി ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം

ചരിത്ര പ്രസിദ്ധമായ പുലികളിക്കൊരുങ്ങി ശക്തന്റെ തട്ടകം. ഇന്ന്(വ്യാഴാഴ്ച) വൈകിട്ടോടെ പുലികള്‍ മടവിട്ട് പുറത്തിറങ്ങും

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ പുലികളിക്കൊരുങ്ങി ശക്തന്റെ തട്ടകം. ഇന്ന്(വ്യാഴാഴ്ച) വൈകിട്ടോടെ പുലികള്‍ മടവിട്ട് പുറത്തിറങ്ങും. വിവിധ ദേശക്കാര്‍ അണി നിരക്കുന്ന പുലികളിയില്‍ ഇത്തവണ ഒളിപ്പിച്ചു വച്ചിരിക്കുന്ന പുതുമ എന്താണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.പുലികള്‍ക്കുള്ള ഒരുക്കങ്ങള്‍ ബുധനാഴ്ച ഉച്ചയോടെ തന്നെ ആരംഭിച്ചു. കുടവയറുകളെല്ലാം പുലിമുഖം വരച്ച് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.

ആറ് ദേശങ്ങളില്‍ നിന്നായി നിരവധി പുലികളാണ് ഇത്തവണ പുലി,കളി പ്രേമികളെ ആവേശം കൊളളിക്കാന്‍ ഇത്തവണ എത്തുന്നത്. 12 പെണ്‍പുലികളും ഇത്തവണ അണി നിരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്ന പുലി സംഘങ്ങളുടെ എണ്ണം ഇത്തവണ കുറവാണ്.

വിവിധ ദേശങ്ങളുടെ ടാബ്ലോ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

പൂര നഗരി പുലി ലഹരിയില്‍

പൂര നഗരി പുലി ലഹരിയില്‍

വ്യാഴാഴ്ച വൈകിട്ടോടെയാണ് പുലികളി ആരംഭിക്കുന്നത്. പുലികളിക്കുള്ള ഒരുക്കങ്ങള്‍ ബുധനാഴ്ചയോടെ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പങ്കൈടുക്കുന്ന ദേശങ്ങളുടെ എണ്ണം കുറവാണ്. ആറ് ദേശങ്ങളാണ് ഇത്തവണ പുലികളിക്ക് പങ്കെടുക്കുന്നത്.

കപ്പലേറി വരും പുലികളും ഘടോല്‍ക്കചനും

കപ്പലേറി വരും പുലികളും ഘടോല്‍ക്കചനും

കപ്പലിലെ പുലികളുടെ നാടുകാണലാണ് അയ്യന്തോള്‍ ദേശശത്തിന്റെ ടാബ്ലോ. എട്ടടി ഉയരത്തിലുള്ള പായ്ക്കപ്പലാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഘടോല്‍ക്കചനും കര്‍ണനും തമ്മിലുള്ള യുദ്ധ രംഗമാണ് മറ്റൊരു ടാബ്ലോ.

പെണ്‍പുലി കരുത്തുമായി കോട്ടപ്പുറം

പെണ്‍പുലി കരുത്തുമായി കോട്ടപ്പുറം

പെണ്‍പുലി കരുത്താണ് കോട്ടപ്പുറം ദേശത്തിന്റെ പ്രത്യേകത. 12 പെണ്‍പുലികളുമായാണ് കോട്ടപ്പുറം ദേശം ഇത്തവണ ഇറങ്ങുന്നത്. 51 പുലികളുമായിട്ടാണ് കോട്ടപ്പുറംസംഘം എത്തുന്നത്. രണ്ട് ടാബ്ലോകളും ഉണ്ട്.

കോട്ടപ്പുറത്തിന്റെ പെണ്‍പുലികള്‍

കോട്ടപ്പുറത്തിന്റെ പെണ്‍പുലികള്‍

നാടക നടിയും കലാകാരിയുമായ സുജാത ജനനേത്രി, കുടുംബശ്രീ വ്രവര്‍ത്തക ഗീത പെരിഞ്ഞനം, തയ്യല്‍ക്കാരിയായി ജോലി ചെയ്യുന്ന രമ ചൂണ്ടല്‍, അങ്കണവാടി അധ്യാപിക ഹൈമാവതി പുത്തൂര്‍ എന്നീ നാല് തൃശൂര്‍ സ്വദേശികളും പാലക്കാട് നിന്നുള്ള അധ്യാപികയായ രമണി, തപാല്‍ ആര്‍ഡി ഏജന്റായ കമലം, കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അധ്യാപികയായ അജിത, ഐടി ഇന്‍സ്ട്രക്ടര്‍ സൂര്യപ്രിയ, മലപ്പുറം കാരോട് യുപിഎസിലെ പ്രസന്ന, പത്തനംതിട്ട സ്വദേശി നിധി, തിരുവനന്തപുരത്തു നിന്നുള്ള അഭിഭാഷക ഷേര്‍ലി എന്നിവരാണ് പെണ്‍പുലികള്‍. ഇവര്‍ക്കു പുറമെ കഴിഞ്ഞ വര്‍ഷത്തെ പുലികളായ നിലമ്പൂര്‍ സ്വദേശി ദിവ്യ, കോഴിക്കോട് സ്വദേശി സക്കീന, വനിത പോലീസ് എന്‍എ വിനയ എന്നിവരും സംഘത്തിലുണ്ട്.

കാനാട്ടുകര ദേശത്തിന്റെ നീലഗിരിക്കടുവ

കാനാട്ടുകര ദേശത്തിന്റെ നീലഗിരിക്കടുവ

നീലഗിരിക്കടുവകളെ രംഗത്തിറക്കുകയാണ് കാനാട്ടുകര ദേശം. സമകാലിക സംഭവങ്ങള്‍ പശ്ചാത്തലമായ നിശ്ചലദൃശ്യങ്ങളുമുണ്ട്. 45 പുലികളാണ് സംഘത്തിലുള്ളത്.

വിയ്യൂരിന്റെ അച്ഛന്‍ പുലിയും അമ്മ പുലിയും

വിയ്യൂരിന്റെ അച്ഛന്‍ പുലിയും അമ്മ പുലിയും

ഇരുപത് വര്‍ഷത്തെ പുലി പാരമ്പര്യമുളള അച്ഛന്‍ പുലിയും പത്ത് വര്‍ഷത്തെ പാരമ്പര്യമുള്ള മകന്‍ പുലിയുമാണ് വിയ്യൂര്‍ സംഘത്തിന്റെ പ്രത്യേകത. 50 പുലികളാണ് വിയ്യൂര്‍ സംഘത്തിലുള്ളത്.

51 പുലികളുമായി നായ്ക്കനാല്‍ സമാജം

51 പുലികളുമായി നായ്ക്കനാല്‍ സമാജം

പുരാണ സന്ദര്‍ഭങ്ങള്‍ അണ്ിയിച്ചൊരുക്കിയാണ് നായ്ക്കനാല്‍ സംഘം എത്തുന്നത്. 51 പുലികളാണ് നായ്ക്കനാലില്‍ എത്തുന്നത്.

വൈവിധ്യങ്ങളുമായി വടക്കേ അങ്ങാടി

വൈവിധ്യങ്ങളുമായി വടക്കേ അങ്ങാടി

രാജ്യത്തിന്റൈ വൈവിധ്യം വെളിപ്പെടുത്തുന്ന വടക്കേ അങ്ങാടി ദേശത്തിന്റഎ രണ്ട് ടാബ്ലോകളുടെയും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയായി. വടക്കേ അങ്ങാടിയിലെ പുലികളുടെ ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 50 പുലികളാണ് സംഘത്തിലുളളത്.

English summary
onam puli kali in thrissure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X