ലേലു അല്ലു ലേലു അല്ലു ! വിഴിഞ്ഞം കരാർ സിഎജി റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പരാതി നൽകി

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ ക്രമക്കേട് നടന്നുവെന്ന പരാമർശമുള്ള സിഎജി റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരാതി നൽകി. സിഎജി റിപ്പോർട്ട് ചട്ടവിരുദ്ധവും വസ്തുതാ വിരുദ്ധവും ആണെന്നാണ് ഉമ്മൻചാണ്ടിയുടെ പരാതി.

യുഡിഎഫ് മദ്യനയത്തെ എതിർത്ത് മുരളീധരൻ!ആളില്ലാതെ സമരം ചെയ്യാൻപോയിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും

ആദ്യം ഡാൻസ് പിന്നെ കൂട്ടത്തല്ല് !കുരുമുളക് സ്പ്രേയും ഓട്ടവും! കോട്ടയത്തെ തീയേറ്ററിൽ സംഭവിച്ചത്...

കൺട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയത്. റിപ്പോർട്ടിൽ ബാഹ്യഇടപെടൽ ഉണ്ടായെന്നും, സർക്കാരിന്റെ മറുപടി പരിഗണിക്കാൻ സിഎജി തയ്യാറായില്ലെന്നും ഉമ്മൻചാണ്ടി ആരോപിക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതും, സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായതുമായിരുന്നു എന്നാണ് സിഎജി റിപ്പോർട്ടിലുണ്ടായിരുന്നത്.

oommenchandy

സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം കരാറിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി സിഎന്‍ രാരമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്.

ജുഡീഷ്യല്‍ അന്വേഷണത്തെ ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം കരാറില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഗുണകരമാകുന്നതാണ് പദ്ധതിയെന്നുമാണ് ഉമ്മൻചാണ്ടിയുടെ അവകാശവാദം.

English summary
oommen chandy filed complaint against cag report.
Please Wait while comments are loading...