കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിടുങ്ങാച്ചിയമ്മ കിടുങ്ങിത്തെറിച്ചു, ചിറ്റപ്പൻ നേരത്തെ പുറപ്പെട്ടു'; വിവാദ പരാമര്‍ശവുമായി വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം:സിപിഎം നേതാക്കളായ പികെ ശ്രീമതി , ഇ.പി ജയരാജന്‍, എന്നിവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. എകെജി സെന്ററിന് ഓലപ്പടക്കമെറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞതുപോലെ വീഴുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടില്‍ നിന്ന് പുറപ്പെട്ടു.

രണ്ട് സ്റ്റീല്‍ ബോംബാണെറിഞ്ഞത്. കോണ്‍ഗ്രസുകാരാണെറിഞ്ഞതെന്ന് ചിറ്റപ്പന്‍ പറഞ്ഞു. അപ്പോള്‍ മുകളിലിരുന്ന് കിടുങ്ങാച്ചിയമ്മ കസേരയിലിരുന്ന് കിടുങ്ങിത്തെറിച്ചു. വായിച്ചുകൊണ്ടിരിക്കുമ്പോ വീഴാന്‍ പോയെന്നാണ് പറഞ്ഞത്. ഇടിമുഴക്കത്തിനേക്കാള്‍ വലിയ ശബ്ദമാണെന്നും പറഞ്ഞു''- വിഡി സതീശന്‍ പറഞ്ഞു.

'ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ നഞ്ചിയമ്മ';ഫേസ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ'ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ നഞ്ചിയമ്മ';ഫേസ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

1

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്രയിലായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. എകെജി സെന്റര്‍ ആക്രമണ സമയത്ത് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനും പി കെ ശ്രീമതിയുമായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് ആദ്യം സംഭവ സ്ഥലത്ത് എത്തിയതും മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചതും.ഇക്കാര്യം സൂചിപ്പിച്ചാണ് സതീശന്റെ പരാമര്‍ശം.

2

സംഭവത്തിന് പിന്നാലെ പികെ ശ്രീമതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബലറാമും രംഗത്തെത്തിയിരുന്നു. 'ശോ... എന്തൊരു ഗതികേടാണ്. കമ്യൂണിസത്തെ തകർക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ആഗോള ഗൂഢാലോചനയിൽ തുടങ്ങിയ അന്വേഷണമാണ്. ഇപ്പോഴിതാ ദീപാവലി സമയത്തെ പടക്കക്കച്ചവടക്കാരിൽ എത്തിനിൽക്കുന്നു! എന്നാലും സഖാവ് ശ്രീമതി കേട്ട, ശ്രീമതി മാത്രം കേട്ട, ആ കെട്ടിടം തകരുന്ന പോലത്തെ അതിഭയങ്കരമായ ശബ്ദം എന്തായിരിക്കും?'- എന്നായിരുന്നു ബലറാമിന്‍റെ പരിഹാസം.

3

അതേസമയം എകെജി സെന്റര്‍ ആക്രമണം പിന്നിട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാതത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുകയാണ്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപഎം ആണെന്നാണ് കോണ്‍ഗ്രസ് ആക്ഷപം. പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിൽ എത്തിച്ചേരുമെന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.

4

സമർത്ഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്‍റർ ആക്രമിച്ചതെന്നും അതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ സമയമെടുക്കുന്നതെന്നുംഎൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞിരുന്നു. പക്ഷേ എല്ലാ കുറ്റവാളികളെയും കണ്ടെത്താനുള്ള സർക്കാറിന്‍റെ പരിശ്രമം വിജയിക്കുമെന്നും ജയരാജൻ പറഞ്ഞു.സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

5

ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്.തുടര്‍ന്ന് വലി്യ രീതിയിലുള്ള അന്വേണമാണ് പോലീസ് നടത്തിയത്. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ മുഴുവൻ സംവിധാനവും ഉപയോഗിച്ച് ഒരുമാസത്തോളം അന്വേഷിച്ചിട്ട് പ്രതിയെ പിടികൂടാനായില്ല. പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും പ്രതിയിലേക്ക് എത്തിച്ചേരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍

English summary
opposition leader vd satheesan comments against ep jayarajan and pk sreemathi cpim headquarters akg centre attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X